മാനസികാരോഗ്യം തകർക്കുന്നു; 16 വയസിൽ താഴെയുള്ളവരുടെ സോഷ്യൽ മീഡിയ ഉപയോഗം തടയാൻ ആസ്ട്രേലിയ

social media restriction australia

16 വയസിൽ താഴെയുള്ളവരുടെ സോഷ്യൽ മീഡിയ ഉപയോഗം വിലക്കുമെന്നു പ്രഖ്യാപിച്ച് ആസ്ട്രേലിയ. യുവാക്കളുടെ മാനസികാരോഗ്യം തകരുന്നത് കണക്കിലെടുത്താണ് വിലക്ക് ഏർപ്പെടുത്തുന്നത് എന്ന് ആസ്ട്രലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് പറഞ്ഞു. ഇത് സംബന്ധിച്ച് കമ്പനികൾ നിയന്ത്രണങ്ങൾ നടപ്പാക്കണമെന്നും ഇല്ലെങ്കിൽ കനത്ത പിഴയൊടുക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി .

കുട്ടികൾക്ക് ഏറ്റവും ഹാനികരമായ ഒന്നാണ് സാമൂഹിക മാധ്യമങ്ങൾ. കുട്ടികൾ ഒരുപാട് സമയം ഇതിൽ ചെലവഴിക്കുകയാണ്. കുട്ടികൾക്ക് സാമൂഹിക മാധ്യമങ്ങൾ വിലക്കിക്കൊണ്ടുള്ള നിയമം ഈ മാസാവസാനം കൊണ്ടുവരാനാണ് ആസ്ട്രേലിയ ഉ​ദ്ദേശിക്കുന്നത്. കുട്ടികളുടെ ഉപയോഗം തടയാൻ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകൾ നടപടികൾ സ്വീകരിക്കണം. അതവരുടെ ഉത്തരവാദിത്തമാണ്. ഒരിക്കലും മാതാപിതാക്കളുടെതല്ല. ഇക്കാര്യത്തിൽ ഉപയോക്താക്കളിൽ നിന്ന് ഒരു പിഴയും ഈടാക്കില്ല. പകരം സാമൂഹിക മാധ്യമങ്ങൾക്കായിരിക്കും പിഴ ആസ്ട്രേലിയൻ പ്രധാനമന്ത്രി വ്യക്തമാക്കി.

ALSO READ; ഒടിടി അലർട്ട്: നാളെ ഡിജിറ്റൽ റിലീസിനെത്തുന്ന 3 ബിഗ് ബജറ്റ് സിനിമകൾ ഇവയൊക്കെയാണ്

ആദ്യമായിട്ടല്ല ആസ്‌ട്രേലിയ സാമൂഹിക മാധ്യമങ്ങൾക്കും ടെക് ഭീമന്മാർക്കും മുകളിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്. 2012 ൽ വാർത്ത ഉള്ളടക്കത്തിന് ഗൂഗ്ളിനും ഫേസ്ബുക്കിനും പണം നൽകണമെന്ന വ്യവസ്ഥക്കെതിരെ ആസ്ട്രേലിയ രംഗത്തുവന്നിരുന്നു. അതുപോലെ സിഡ്നി ഭീകരാക്രമണത്തിന്റെ വിഡിയോ നീക്കം ചെയ്യാത്തതിന് ഇലോൺ മസ്കിന്റെ എക്സ് കോർപറേഷനെതിരെ ആസ്ട്രേലിയൻ സർക്കാർ കേസ് കൊടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News