പേസ് ആക്രമണത്തിൽ തകർന്ന് ഇന്ത്യ; മുൻനിര കൂടാരം കയറി

India vs Australia, 1st Test

ഓസ്ട്രേലിയയ്ക്കെതിരെ അവരുടെ മണ്ണിൽ പോരിന് ഇറങ്ങിയ ഇന്ത്യക്ക തകർച്ചയോടെ തുടക്കം. പെർത്ത് ടെസ്റ്റിൽ ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത ഇന്ത്യയിപ്പോൾ 73ന് 6 എന്ന നിലയിലാണ്. മിച്ചൽ സ്റ്റാർക്കും, ഹാസിൽവുഡും, പാറ്റ് കമ്മിൻസും അഴിച്ചുവിട്ട പേസ് കൊടുങ്കാറ്റിൽ ഇന്ത്യയുടെ ബാറ്റിങ് നിര തകർന്നടിയുകയായിരുന്നു.

എട്ട് പന്തിൽ നിന്ന് ഒരു റൺസ് പോലും കണ്ടെത്താനാവാതെ ജയ്‌സ്വാളും. 23 പന്തിൽ റൺസൊന്നും നേടാതെ മലയാളി താരം ദേവ്ദത്ത് പടിക്കലും പൂജ്യരായി മടങ്ങിയപ്പോൾ, 12 പന്തിൽ 5 റൺസുമായി ഹേസൽവുഡിന്റെ പന്തിൽ കൊഹ്ലിയും കൂടാരം കയറി.

Also Read: കാൽപ്പന്തിന്റെ മിശിഹയെ കാത്ത് കേരളം; ആവേശത്തിമർപ്പിൽ ആരാധകർ

ആദ്യ പത്തോവറിൽ അഞ്ചും മെയ്ഡനായിരുന്നു. 74 പന്തിൽ 26 റൺസെടുത്ത കെ എൽ രാഹുൽ പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു.

പേസ് ബൗളിങ്ങിനെ പിന്തുണയ്ക്കുന്നതാണ് പെർത്തിലെ പിച്ച്. നിലവിൽ ഋഷഭ് പന്തും നിതീഷ് കുമാര്ഡ റെഡ്ഡിയുമാണ് ക്രീസിൽ. നിലവിൽ ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാമൻമാരായ ഓസീസ്. സ്വന്തം മണ്ണിൽ രണ്ടുതവണയായി നഷ്ടപ്പെട്ട പരമ്പര തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തിലാണ് ആതിഥേയർ കളത്തിലിറങ്ങിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News