ഇന്ത്യ ഓസ്ട്രേലിയ നാലാം ടെസ്റ്റ് അപ്രതീക്ഷിത് ട്വിസ്റ്റുകളും ടേണുകളുമായി മുന്നേറുന്നു. ഒന്നാം ഇന്നിങ്സിൽ സ്മിത്തിന്റെ സെഞ്ച്വറിയുടെയും അരങ്ങേറ്റ താരം സാം കോൺസ്റ്റാസ്, ലബുഷെയ്ൻ, ഉസ്മാൻ ഖവാജ എന്നിവരുടെ അർധ സെഞ്ച്വറിയുടെ ബലത്തിലും ഓസ്ട്രേലിയ 474 എന്ന കുറ്റൻ സ്കോർ നേടി.
പിന്തുടർന്ന് ഇറങ്ങിയ ഇന്ത്യൻ മുന്നേറ്റ നിര ഈ കളിയിലും പരാജയമാകുന്ന കാഴ്ചയാണ് കണ്ടത്. അർധ സെഞ്ച്വറി നേടിയ ജെയ്സ്വാൾ മാത്രമാണ് പിടിച്ചുനിന്നത്. എന്നാൽ അനാവശ്യമായ റണ്ണിനു വേണ്ടി ഓടി ജെയ്സ്വാൾ തന്റെ വിക്കറ്റ് വലിച്ചെറിയുകയാണുണ്ടായത്. ഇന്ത്യ ഫോളോ ഓൺ ചെയ്യും എന്ന അവസ്ഥയിൽ നിന്നപ്പോൾ വാലറ്റത്ത് എത്തിയ നിതീഷ് കുമാർ റെഡ്ഢിയും വാഷിങ്ടൺ സുന്ദറും ചേർന്ന് ഇന്ത്യയെ രക്ഷിക്കുകയായിരുന്നു.
Also Read: ജീന്‍സ് ധരിച്ചെത്തി; മാഗ്‌നസ് കാള്‍സനെ ലോക ചെസ് ചാംപ്യന്‍ഷിപ്പില്‍നിന്ന് അയോഗ്യനാക്കി
തന്റെ കന്നി സെഞ്ച്വറി നേടിയ നിതീഷാണ് ഇന്ത്യൻ ഇന്നിങ്സിന്റെ നെടുംതൂൺ, വാഷിങ്ടൺ സുന്ദറിന്റെ സുന്ദരമായ പിന്തുണയാണ് നിതീഷിനെ തന്റെ ഇന്നിങ്സ് കെട്ടിപടുക്കാൻ സഹായിച്ചത്.
369 റൺസിൽ ഒന്നാം ഇന്നിങ്സ് പോരാട്ടം ഇന്ത്യ അവസാനിപ്പിച്ചപ്പോൾ, മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയെ ഇന്ത്യൻ പേസർ ബുംറ വലിഞ്ഞുമുറുക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. നാല് വിക്കറ്റ് നേടിയ ബുംറക്ക് പിന്തുണ നൽകി സിറാജ് മൂന്ന് വിക്ക്റ്റ് കൂടി വീഴ്ത്തിയപ്പോൾ ഓസ്ട്രേലിയ രണ്ടാം ഇന്നിങ്സിൽ തകർന്നടിഞ്ഞു.
Also Read: കേരളത്തിന് സന്തോഷം; സന്തോഷ് ട്രോഫിയിൽ കേരളം സെമിയിൽ
എന്നാൽ ക്യാപ്റ്റൻ പാറ്റ് കമ്മിൻസണിനെ കൂട്ട് പിടിച്ച് ലംബുഷെയ്ൻ ഓസീസിനായി പ്രതിരോധം തീർത്തു. 139 പന്തിൽ 70 റൺസ് നേടിയ ലംബുഷെയിനെ സിറാജ് എൽബിഡബ്ല്യൂവിൽ കുടുക്കുകയായിരുന്നു. രണ്ടാം ഇന്നിങ്സിൽ 158 ന് 8 എന്ന നിലയിലാണ് നിലവിലിപ്പോൾ ഓസ്ട്രേലിയ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here