മഴ രസംകൊല്ലിയായെത്തിയ ആഷസ്ടെസ്റ്റിലെ അവസാന ദിനത്തിൽ ഇഗ്ലണ്ടിന് തിരിച്ചടി.മൂന്നാം ടെസ്റ്റ് സമനിലയാതോടെയാണ് പരമ്പര ഓസ്ട്രേലിയ സ്വന്തമാക്കിയത്. അഞ്ചാം ദിനത്തിൽ മോശം കാലാവസ്ഥയെ തുടര്‍ന്ന് കളി തുടരാൻ കഴിയാതെ വന്നതോടെയാണ് മത്സരം സമനിലയിൽ കലാശിച്ചത്..നേരത്തെ ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 592 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു. .ഇന്നിംഗ്സ് തോൽവി ഒഴിവാക്കാൻ 61 റണ്‍സ് വേണ്ടിയിരിക്കെയാണ് മഴ ഒസീസിന്റെ രക്ഷകനായെത്തിയത് . പരമ്പരയില്‍ 2-1ന് മുന്നിലാണ് ഓസ്ട്രേലിയ. ഒരു മത്സരം കൂടി ശേഷിക്കെ. അടുത്ത മത്സരം ജയിച്ചാല്‍ പോലും പരമ്പരയിൽ ഓസ്‌ട്രേലിയയെ മറികടക്കാൻ ഇഗ്ലണ്ടിന് സാധിക്കില്ല.
also read:മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; സ്കൂളിന് തീയിട്ടു, ഇരു വിഭാഗങ്ങളും തമ്മിൽ വെടിവെപ്പ്
നാലാം ദിനം തുടക്കത്തിലെ തകര്‍ച്ച നേരിട്ട ഓസീസിന് 111 റണ്‍സ് നേടിയ മാര്‍നസ് ലബുഷെയ്ന്റെ ഇന്നിംഗ്സാണ് പൊരുതാവുന്ന സ്കോറിലെത്തിയത്.പിന്നീട് കാലാവസ്ഥയും കഞ്ഞിഞതോടെ ആഷസ് ടെസ്റ്റ് കിരീടം ഒരിക്കൽകൂടി കംഗാരുക്കൾക്ക് സ്വന്തമാക്കി. മാര്‍നസ് ലബുഷെയ്ന്റെ ഇന്നിംഗ്സാണ് ഒസീസിന്‍റെ കിരീട നേട്ടത്തിൽ നിർണായകമായത്.പത്ത് ഫോറും രണ്ട് സിക്സും ഉൾപ്പെടുന്നതായിരുന്നു ലബുഷൈന്റെ ഇന്നിംഗ്സ്
also read:തൃശൂരിൽ വള്ളം മറിഞ്ഞ് കാണാതായ യുവാവിനായി തെരച്ചിൽ തുടരുന്നു
സെഞ്ചുറി നേടിയ മാര്‍നസ് ലബുഷെയ്നൊപ്പം മിച്ചല്‍ മാര്‍ഷ് നടത്തിയ പ്രതിരോധം മാത്രമായിരുന്നു മഴയ്‌ക്കൊപ്പം നാലാംദിനം ഓസീസിന് പ്രതീക്ഷയായുണ്ടായിരുന്നത്. ലബുഷെയ്ന്‍ പുറത്തായ ശേഷം 107 പന്തില്‍ 31* റണ്‍സുമായി മിച്ചല്‍ മാര്‍ഷും 15 പന്തില്‍ 3* റണ്‍സുമായി കാമറൂണ്‍ ഗ്രീനും ക്രീസില്‍ നില്‍ക്കേ മഴയെത്തിയതോടെ നാലാംദിനം കളി 5 വിക്കറ്റ് നഷ്ടത്തിൽ 214 റണ്‍സ് എന്ന നിലയില്‍ അവസാനിപ്പിക്കുകയായിരുന്നു.രണ്ടാം ഇന്നിംഗ്സിൽ ഇഗ്ലണ്ടിനായ് മാർക്ക് വുഡ് 27 റണ്‍സ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി.പരമ്പരയിൽ ഇനി ഒരു മത്സരം മാത്രം ബാക്കി നിൽക്കെ ആഷസ് ടെസ്റ്റ് പരമ്പരയിൽ 35 -ാം കിരീട നേട്ടത്തിനാണ് ആൻഡ്രൂ മക്ക്ഡോണാൾഡും സംഘവും ഒരുങ്ങുന്നത്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here