ഇരു ടീമുകൾക്കും ഇന്ന് നിർണായക പോരാട്ടം; ലോകകപ്പിൽ ഇന്ന് ഓസ്ട്രേലിയ-അഫ്ഗാനിസ്താൻ മത്സരം

ലോകകപ്പിൽ ഇന്ന് ഓസ്ട്രേലിയ – അഫ്ഗാനിസ്താൻ പോരാട്ടം. ഇരു ടീമുകൾക്കും ഇന്ന് നിർണായക പോരാട്ടം ആണ്. അഫ്ഗാനിസ്താനെതിരായ മത്സരം വിജയിച്ചാൽ ഓസ്ട്രേലിയക്ക് സെമി ഉറപ്പിക്കാം. ഓസ്ട്രേലിയയെ അട്ടിമറിക്കാനായാൽ അഫ്ഗാനിസ്താൻ ന്യൂസീലൻഡിനെ മറികടന്ന് നാലാം സ്ഥാനത്തും എത്തും.

ALSO READ: പാലക്കാട് ഭാര്യയെ വെട്ടിക്കൊന്നു

മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് 2 മണിക്കാണ് മത്സരം. ആദ്യ രണ്ട് മത്സരങ്ങളിലെ പരാജയത്തിൽ നിന്ന് തിരികെ വന്ന ഓസീസ് തുടരെ അഞ്ച് മത്സരങ്ങൾ വിജയിച്ചു കഴിഞ്ഞു. ടോപ്പ് ഓർഡറിൽ ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ് എന്നിവരും ഫോമിലാണ്. മധ്യനിരയിൽ മാർനസ് ലബുഷെയ്നും ഗ്ലെൻ മാക്സ്‌വലും തകർപ്പൻ പ്രകടനങ്ങൾ നടത്തുന്നു. ഇംഗ്ലണ്ട്, പാകിസ്താൻ, ശ്രീലങ്ക എന്നീ മുൻ ചാമ്പ്യന്മാരെ വീഴ്ത്തിയ അഫ്ഗാൻ പൂർണമായും പ്രൊഫഷണൽ സമീപനമാണ് നടത്തുന്നത്.

ALSO READ:ഛത്തീസ്ഗഡില്‍ വോട്ടെടുപ്പിനിടെ സ്ഫോടനം; സിആര്‍പിഎഫ് ജവാന് പരുക്കേറ്റു

റഹ്മാനുള്ള ഗുർബാസും ഇബ്രാഹിം സദ്രാനും മികച്ച പ്രകടനങ്ങൾ ആണ് നടത്തുന്നത്. റഹ്മത് ഷായും ക്യാപ്റ്റൻ ഹഷ്മതുള്ള ഷാഹിദിയുമാണ് അഫ്ഗാൻ്റെ ബാറ്റിംഗ് കരുത്ത്. റാഷിദ് ഖാൻ, ഫസലുൽ ഹഖ് ഫാറൂഖി, മുഹമ്മദ് നബി, മുജീബ് റഹ്മാൻ തുടങ്ങിയവർ അടങ്ങുന്ന ബൗളിംഗ് നിരയും ശക്തമാണ്. ഇവരിലേക്ക് നൂർ അഹ്മദ് കൂടി എത്തുമ്പോൾ വളരെ ശക്തമായ ബൗളിംഗ് നിര അഫ്ഗാനുണ്ട്. ഏറ്റവുമധികം ലോകകപ്പുകൾ നേടിയ ടീം ആണ് ഓസ്ട്രേലിയ. ഇതിനകം ഇന്ത്യയും ദക്ഷിണാഫ്രിക്കയുമാണ് സെമിയിൽ പ്രവേശിച്ച ടീമുകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News