“എനിക്ക് പാർക്കിൻസൺസ് ആണ്,80 വയസ്സ് വരെ ജീവിച്ചാല്‍ അത്ഭുതം” ; രോഗം വെളിപ്പെടുത്തി  ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം

താൻ പാർക്കിൻസൺസ് രോഗബാധിതനാണെന്ന് വെളിപ്പെടുത്തി മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റനും കമന്റേറ്ററുമായ അലൻ ബോർഡർ . 2016 ൽ ആണ് ഇദ്ദേഹത്തിന് രോ​ഗം സ്ഥിരീകരിച്ചത് . അലൻ ബോർഡർ തന്നെയാണ് ഇക്കാര്യം തുറന്നു പറഞ്ഞത്.

Also Read:ഇന്ത്യൻ വനിതാ ക്രിക്കറ്റ്‌ ടീമിൽ ഇടം നേടിയ മലയാളി മിന്നു മണിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി

ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം താൻ ന്യൂറോ സര്‍ജനെ കണ്ടപ്പോഴാണ് പാർക്കിൻസൺസ് ആണെന്ന് തിരിച്ചറിഞ്ഞത്. ഈ മാസം തനിക്ക് അറുപത്തെട്ട് വയസ്സാകുമെന്നും എൺപത് വയസ്സുവരെ ജീവിക്കാൻ കഴിഞ്ഞാൽ അത് അത്ഭുതമാണെന്നും അലൻ ബോർഡർ പറഞ്ഞു. രോഗത്തിന്റെ തീവ്രത ഡോക്ടറുടെ സംസാരത്തിൽ നിന്ന് തനിക്ക് മനസിലാക്കാൻ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. രോ​ഗത്തിന്റെ പേരിൽ ആളുകൾ സഹതാപം പ്രകടിപ്പിക്കുന്നതിൽ തനിക്ക് താത്പര്യമില്ലെന്നും ഇപ്പോഴത്തെ അവസ്ഥയെ താൻ ഭയപ്പെടുന്നില്ലെന്നും അലൻ ബോർഡർ വ്യക്തമാക്കി.

തലച്ചോറിനെ സാരമായി ബാധിക്കുന്ന ഒരു രോ​ഗമാണ് പാർക്കിൻസൺസ്. നാഡീവ്യവസ്ഥയെയും ശരീരത്തിന്റെ ചലനത്തെയും ബാധിക്കുന്ന ഈ രോ​ഗം പതിയെപ്പതിയെ മരണത്തിലേക്ക് നയിക്കുമെന്നാണ് വിലയിരുത്തുന്നത്. പാർക്കിൻസൺസിന് ശാശ്വതമായ പരിഹാരം ഇതുവരെയും കണ്ടെത്തിയിട്ടില്ലെങ്കിലും നേരത്തെയുള്ള രോ​ഗനിർണയം ഒരു പരിധിവരെ ഇതിനെ നിയന്ത്രിച്ച് നിർത്താൻ സഹായിക്കും.

Also Read:കനത്ത മഴ; എറണാകുളത്ത് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

ഓസ്ട്രേലിയയിലെ എക്കാലത്തെയും മികച്ച ക്രിക്കറ്റ് താരമായ അലൻ ബോർഡർ ഓസ്ട്രേലിയയ്ക്ക് വേണ്ടി 273 ഏകദിനത്തിലും 156 ടെസ്റ്റിലും കളിച്ചിട്ടുണ്ട്. ടെസ്റ്റുകളിൽ 11,174 റൺസും ഏകദിനങ്ങളിൽ 6,524 റൺസുമാണ് അലൻ ബോർഡർ സ്വന്തമാക്കിയത്. 1987 ഓസ്ട്രേലിയൻ ടീം ലോകകപ്പ് നേടിയതിൽ ബോർഡറുടെ പങ്ക് നിർണായകമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News