‘നമ്മൾ വീണ്ടും കണ്ടുമുട്ടുന്നത് വരെ എന്റെ കുഞ്ഞു മാലാഖേ’; കുഞ്ഞിന്റെ മരണവാർത്ത പുറത്തുവിട്ട് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഫവാദ് അഹമ്മദ്

തന്റെ നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണവാർത്ത അറിയിച്ച് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഫവാദ് അഹമ്മദ്. നിരവധി ആരോഗ്യപ്രശ്നങ്ങളാൽ മെൽബണിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഫവാദിന്റെ കുഞ്ഞ്. തിങ്കളാഴ്ച്ച ഉച്ചക്കാണ് തന്റെ കുട്ടി മരിച്ച വിവരം എക്സ് പേജിലൂടെ ഫവാദ് അറിയിച്ചത്.

Also Read; മോഷണശേഷം മാനസാന്തരം; മാല വിറ്റ തുകയും ക്ഷമാപണം നടത്തി ഒരു കത്തും തിരികെയേൽപ്പിച്ച് മോഷ്ടാവ്

‘എന്റെ കുഞ്ഞു മാലാഖേ, നമ്മൾ വീണ്ടും കണ്ടുമുട്ടുന്നത് വരെ… വളരെ നീണ്ട ഒരു വേദനാജനകമായ പോരാട്ടം അവൻ അവസാനിപ്പിച്ചു. നീ ഒരു നല്ല സ്ഥലത്തായിരിക്കുമെന്ന് ഞാൻ കരുതുന്നു. ഞങ്ങൾ നിന്നെ മിസ് ചെയ്യുന്നു. ആരും ഇത്രയും വേദനാജനകമായ അവസ്ഥയിലൂടെ കടന്നുപോകാതിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.’ എന്ന് ഫവാദ് തന്റെ എക്സ് പേജിൽ കുറിച്ചു. കുഞ്ഞിന്റെ രണ്ട് ചിത്രങ്ങളും ഫവാദ് പങ്കുവെച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News