റിപ്പോര്‍ട്ടിംഗില്‍ പരിധി ലംഘിച്ചെന്ന കാരണം ചൂണ്ടിക്കാട്ടി ഓസ്‌ട്രേലിയന്‍ മാധ്യമപ്രവര്‍ത്തക അവനി ഡയാസിന് വിസ നിഷേധിച്ച് മോദി സര്‍ക്കാര്‍. ഇതോടെ ആക്‌സ്മികമായി അവനിക്ക് ഇന്ത്യയില്‍ നിന്നും മടങ്ങേണ്ടി വന്നു. കഴിഞ്ഞാഴ്ചയാണ് സര്‍ക്കാര്‍ അവനിയുടെ വര്‍ക്ക് വിസ നീട്ടി നല്‍കാന്‍ വിസമ്മതിച്ചത്.
ഓസ്‌ട്രേലിയന്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്റെ സൗത്ത് ഏഷ്യ ബ്യൂറോ ചീഫായ അവനി, ലോക്‌സഭാ ഇലക്ഷന്‍ ആരംഭിച്ച ഏപ്രില്‍ 19നാണ് ഇന്ത്യയില്‍ നിന്നും മടങ്ങിയത്.
” കഴിഞ്ഞാഴ്ച അപ്രതീക്ഷിതമായി ഇന്ത്യയില്‍ നിന്നും എനിക്ക് മടങ്ങേണ്ടി വന്നു. മോദി സര്‍ക്കാര്‍ എന്റെ വിസ നീട്ടുന്നത് നിഷേധിച്ചു. എന്റെ റിപ്പോര്‍ട്ടിംഗ് അതിരുകള്‍ ലംഘിച്ചെന്നാണ് അവര്‍ പറഞ്ഞത്.” അവനി എക്‌സില്‍ കുറിച്ചു.
അവനിയുടെ തിരിച്ചുപോകലിനെ കുറിച്ച് പ്രതികരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല. സിക്ക് വിഘടനവാദ നേതാവ ഹര്‍ദ്ദീപ് സിംഗ് നിജ്ജാര്‍ കാനഡയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അവനി നടത്തിയ റിപ്പോര്‍ട്ടിംഗ് യൂടൂബ് ഇന്ത്യ ബ്ലോക്ക് ചെയ്തിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here