പഠനം മുടങ്ങില്ല: ദുരിതാശ്വാസ ക്യാമ്പിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ എത്തിക്കാൻ ഓസ്ട്രേലിയൻ മമ്മൂട്ടി ഫാൻസ്

Mammootty

നാടിനെ നടുക്കിയ വയനാട് ഉരുൾപൊട്ടലിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ എത്തിച്ചു നൽകാനായി മമ്മൂട്ടി ആരാധകർ. ഓസ്ട്രേലിയയിൽ നിന്നുള്ള സംഘമാണ് ഈ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന നാടിനെ നടുക്കിയ ഉരുൾപൊട്ടലിൽ വയനാട് ജില്ലയിൽ ഏറെ നാശനഷ്ടങ്ങളാണ് ഉണ്ടായത്. മരണസംഖ്യയും നാശനഷ്ടങ്ങളും ഏറെ പെരുകുന്ന സാഹചര്യത്തിൽ നിരവധി ദുരിതാശ്വാസ ക്യാമ്പുകൾ ആണ് പലയിടങ്ങളിലായി പ്രവർത്തിക്കുന്നത്. ഈ ദുരിതാശ്വാസക്യാമ്പുകളിൽ കഴിയുന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ എത്തിച്ചു നൽകാനായി മുന്നോട്ടു വന്നിരിക്കുകയാണ് മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ ഓസ്ട്രേലിയ ഘടകം.

Also Read; വയനാടിനായി സഹായ ഹസ്തം നീട്ടി പുതുശേരി പഞ്ചായത്ത് ; ഒരു കോടി രൂപ മന്ത്രി എംബി രാജേഷിന് കൈമാറി

മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ വഴിയാണ് സഹായം എത്തിക്കുന്നത്. നേരത്തെ തന്നെ കെയർ ആൻഡ് ഷെയർ ദുരന്ത സ്ഥലത്തു ആവശ്യമായ സഹായങ്ങൾ എത്തിച്ചു തുടങ്ങിയിരുന്നു. വലപ്പാട് സിപി ട്രസ്റ്റും, കെയർ ആൻഡ് ഷെയറിനൊപ്പം രംഗത്തുണ്ട്. മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനും വയനാട് ജില്ലയിലെ ഉരുൾപൊട്ടലിൽ ഇരയായവർക്ക് സഹായ ധനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ടും നൽകിയിരുന്നു. പിന്നാലെ ദുരിതാശ്വാസ സഹായവുമായി നിരവധി താരങ്ങളും രംഗത്ത് വരികയും ചെയ്തു. മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ ദുരന്തസ്ഥലവും, ദുരിതാശ്വാസ ക്യാമ്പുകളും ഉടൻ തന്നെ സന്ദർശിച്ച് ജില്ലാ അധികാരികൾ മുഖാന്തിരം ആദ്യ ഘട്ടത്തിലുള്ള പഠനോപകരണങ്ങൾകൈമാറും. തുടർന്ന് അവശ്യസാധനങ്ങളും മറ്റ് സഹായങ്ങളും ആവർത്തിക്കുമെന്ന് മമ്മൂട്ടി ഫാൻസ്‌ ആസ്‌ട്രേലിയ ഘടകം ട്രഷറർ വിനോദ് കൊല്ലംകുളം പറഞ്ഞു. സംഘടനയുടെ ആസ്‌ട്രേലിയ വൈസ് പ്രസിഡന്റ് സജി പഴയാറ്റിയുടെ നേതൃത്വത്തിൽ കൂടുതൽ സഹായ പദ്ധതി കൾ അണിയറയിലുണ്ടന്ന് പ്രസിഡന്റ് മദനൻ ചെല്ലപ്പനും പറഞ്ഞു.

Also Read; സൈക്കിൾ വാങ്ങാൻ സ്വരുക്കൂട്ടിയ പണം മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി ഒരു നാലാം ക്ലാസുകാരൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News