വളർത്തു നായയോടൊപ്പം കടലിൽ കഴിഞ്ഞത് രണ്ടു മാസം , അതിജീവനത്തിന്റെ പുതിയ കഥ

ഭൂമിയിലെ ഏറ്റവും വലിയ സമുദ്രമായ പസഫിക്കിൽ കുടുങ്ങിപ്പോവുക, കൂടെയുള്ളത് അരുമയായ വളർത്തു നായ മാത്രം . നിശ്ചയദാർഢ്യവും മനക്കരുത്തും കൊണ്ട് മാത്രം ഇവർ അതിജീവിച്ചത് രണ്ടു മാസം.ഓസ്‌ട്രേലിയയിലെ സിഡ്‌നി സ്വദേശിയായ ടിം ഷാഡോക്കും വളർത്തു നായ ബെല്ലയും സമുദ്രത്തിൽ കുടുങ്ങുന്നത്.മെക്സിക്കോയിൽ നിന്ന് പോളിനേഷ്യയിലേക്ക് ബോട്ടു വഴി യാത്ര തിരിച്ചതായിരുന്നു ഇരുവരും .ഏപ്രിലിലാണ് യാത്ര ആരംഭിച്ചത്.മെക്സിക്കോയിലെ ലാ പാസിൽ നിന്ന് ആറായിരം കിലോമീറ്റർ അകലെയുള്ള പോളിനേഷ്യയിലേക്കുള്ള യാത്ര വെല്ലുവിളികൾ നിറഞ്ഞതാണ്. യാത്രാമധ്യേ പസഫിക് സമുദ്രത്തിൽ ഉടലെടുത്ത ചുഴലിക്കാറ്റിൽ ബോട്ടിന്റെ പ്രവർത്തനം തകരാറിലായതോടെയാണ് ഇവർ കടലിൽ കുടുങ്ങിയത്.

also read:നവജാത ശിശുവിന്റെ മൃതദേഹം തെരുവ് നായ്ക്കൾ കടിച്ചു കീറി

ചുഴലിക്കാറ്റിൽ ബോട്ടിലുണ്ടായിരുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ പൂർണ്ണമായും തകർന്നു . ചൂണ്ട ഉപയോഗിച്ച് പച്ച മീൻ പിടിച്ചു തിന്നും മഴവെള്ളം കുടിച്ചുമാണ് ഇവർ രണ്ടു മാസം ജീവൻ നിലനിർത്തിയത് .ഈയാഴ്ച ഹെലികോപ്റ്റർ ഉപയോഗിച്ച് നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് ഷാഡോക്കിനെയും നായ ബെല്ലയെയും രക്ഷപ്പെടുത്തിയത് .കണ്ടെത്തുമ്പോൾ ഷാഡോക്ക് നന്നേ മെലിഞ്ഞിരുന്നു.താടിയും മുടിയും വളർന്നിരുന്നു . വളരെ വെല്ലുവിളികൾ നിറഞ്ഞ സാഹചര്യങ്ങളിലൂടെയാണ് കടന്നു പോയതെന്ന് ഷാഡോക്ക് പറഞ്ഞു. രക്ഷിച്ച ഉടനെ ആശുപത്രിയിലേക്ക് മാറ്റിയ ഷാഡോക്ക് പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം തുടർചികിത്സയിലാണ്.

also read:ദീർഘവീഷണവും ഇച്ഛാശക്തിയുമുള്ള മനുഷ്യസ്നേഹി ;ഉമ്മൻചാണ്ടിയുടെ വേർപാടിൽ അനുശോചിച്ച് മോഹൻലാൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News