‘ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ഒരു കൂട്ട ബലാത്സംഗക്കാരനുമായി ബന്ധമുണ്ട്’, വാർത്ത പങ്കുവെച്ച് ഓസ്ട്രേലിയന്‍ പത്രം

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാർത്ത പ്രസിദ്ധീകരിച്ച് ഓസ്ട്രേലിയന്‍ പത്രമായ ഹെറാള്‍ഡ് സണ്‍. ജെഡിഎസ് നേതാവും സിറ്റിങ് എം പിയുമായ പ്രജ്വല്‍ രേവണ്ണക്കെതിരെയുള്ള ലൈംഗികാതിക്രമ കേസിനെ മുൻനിർത്തിയാണ് മോദിക്കെതിരായി ഹെറാള്‍ഡ് സണ്‍ വാർത്ത നൽകിയത്. പത്രത്തിന്റെ ആദ്യ പേജിൽ തന്നെ ‘ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ഒരു കൂട്ട ബലാത്സംഗക്കാരനുമായി ബന്ധമുണ്ട്’ എന്ന തലക്കെട്ടോടെയാണ് വാർത്ത.

ALSO READ: ‘അച്ഛൻ വിഷം നൽകി കൊലപ്പെടുത്തിയ ഗോപികയുടെ മാർക്ക് കണ്ട് ഒരു നാട് മുഴുവൻ വിതുമ്പി’, അവളുണ്ടായിരുന്നെങ്കിൽ…

കേസുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ചേർത്തുകൊണ്ടാണ് ഹെറാള്‍ഡ് സൺ ഈ റിപ്പോര്‍ട്ട് പങ്കുവെച്ചിരിക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയിലാണ് ഈ വാർത്ത ഇപ്പോൾ ചര്‍ച്ചയായിരിക്കുന്നത്. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും ബി.ജെ.പിയുടെ കടുത്ത വിമര്‍ശകനുമായ ധ്രുവ് റാഠിയും ഈ റിപ്പോര്‍ട്ട് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

ALSO READ: ‘വിദ്യാഭ്യാസത്തിൻ്റെ വില ലോകത്തോട് വിളിച്ചു പറയാൻ നിൻ്റെ ഈ വിജയം ഞാൻ ഉപയോഗിക്കുന്നു, എന്നേക്കാൾ വളരൂ’, മകൻ്റെ പത്താം ക്ലാസ്‌ വിജയത്തിൽ പൊലീസുകാരൻ്റെ കുറിപ്പ്

അതേസമയം, 3000 ത്തിലധികം യുവതികളെയാണ് പ്രജ്വൽ രേവണ്ണ ഭീഷണിപ്പെടുത്തി പീഡനത്തിരയാക്കിയിട്ടുള്ളത്. ഇവരിൽ പലരും ഇപ്പോൾ സ്വന്തം നാട് പോലും വിട്ട് പോകേണ്ട അവസ്ഥയിലാണ്. പലരുടെയും വിഡിയോകൾ അവരുടെ ഗ്രാമങ്ങളിൽ പ്രചരിച്ചതോടെയാണ് പലരും പലായനം എന്ന തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News