പത്തു വയസ്സുകാരെ ജയിലില്‍ ഇടാന്‍ ഓസ്‌ട്രേലിയന്‍ പ്രവിശ്യ; കാരണം ഇത്‌

australian-northern-territory
10 വയസ്സുള്ളവരെ ജയിലിലടയ്ക്കാൻ വീണ്ടും അനുവദിച്ച് ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറി. ക്രിമിനൽ ഉത്തരവാദിത്വത്തിൻ്റെ പ്രായം 12 ആയി ഉയർത്താനുള്ള മുൻ സർക്കാരിൻ്റെ തീരുമാനം മാറ്റിയാണ് കൺട്രി ലിബറൽ പാർട്ടി ഭരിക്കുന്ന നോർത്തേൺ ടെറിട്ടറിയുടെ നടപടി. കൌമാരക്കാരുടെ കുറ്റകൃത്യനിരക്ക് കുറയ്ക്കുന്നതിന് ഇത് അനിവാര്യമാണെന്ന് സർക്കാർ പറയുന്നു.

ഡോക്ടർമാരും മനുഷ്യാവകാശ സംഘടനകളും തദ്ദേശീയ ഗ്രൂപ്പുകളും ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്.
ഓസ്‌ട്രേലിയൻ നോർത്തേൺ ടെറിട്ടറി ഇതിനകം 11 മടങ്ങ് ഉയർന്ന നിരക്കിൽ കുട്ടികളെ ജയിലിലടച്ചിട്ടുണ്ട്. രാജ്യത്തെ മറ്റേതൊരു പ്രവിശ്യകളേക്കാളും കൂടുതലാണിത്.

ഈ പുതിയ നിയമം കുറ്റകൃത്യങ്ങൾ കുറയ്ക്കില്ലെന്ന് വിമർശകർ പറയുന്നു. പകരം,  ആദിവാസികളെയും തദ്ദേശീയ കുട്ടികളെയും ബാധിക്കും.
വൻ തിരഞ്ഞെടുപ്പ് വിജയമാണ് എല്ലാത്തിനും ന്യായീകരണമായി പ്രവിശ്യാ മുഖ്യമന്ത്രി ലിയ ഫിനോച്ചിയാരോ പറയുന്നത്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News