ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ്‌; നിലവിലെ ചാമ്പ്യൻ ജൊകോവിച്ച്‌ മൂന്നാംറൗണ്ടിൽ

ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസിൽ നൊവാക്‌ ജൊകോവിച്ച്‌ മൂന്നാംറൗണ്ടിൽ കടന്നു. നിലവിലെ ചാമ്പ്യൻ ആണ് സെർബിയയുടെ ജൊകോവിച്ച്‌.
അലക്‌സി പോപിറിനെ 6–3, 4-6, 7–6, 6–3ന്‌ തോൽപ്പിച്ചു. ഓസ്‌ട്രേലിയൻ താരത്തിനെ പുരുഷ സിംഗിൾസിലാണ് പരാജയപ്പെടുത്തിയത്. ജൊകോവിച്ചിന്റെ അടുത്ത എതിരാളി അർജന്റീനയുടെ തോമസ്‌ മാർടിൻ എച്ചെവെറിയാണ്‌.

ALSO READ: അഫ്ഗാനിസ്ഥാനെതിരെ മൂന്നാം ടി20; സഞ്ജുവിന്റേത് തകര്‍പ്പന്‍ സ്റ്റംപിങ്; വീഡിയോ

മൂന്നാംറൗണ്ടിലേക്ക്‌ മുന്നേറിയവരിൽ റഷ്യക്കാരൻ ആന്ദ്രേ റുബലേവ്‌, ഗ്രീക്ക്‌താരം സ്‌റ്റെഫാനോസ്‌ സിറ്റ്‌സിപാസ്‌ എന്നിവരും ഉണ്ട്. റുബലേവ്‌ അമേരിക്കയുടെ ക്രിസ്‌റ്റഫർ ഇയുബാങ്ക്‌സിനെ 6–4, 6–4, 6–4ന്‌ പരാജയപ്പെടുത്തി. ഓസ്‌ട്രേലിയക്കാരനായ ജോർദൻ തോംപ്‌സണിനെതിരെയായിരുന്നു സിറ്റ്‌സിപാസിന്റെ വിജയം. അമേരിക്കയുടെ ഫ്രാൻസിസ്‌ തിയാഫോ രണ്ടാംറൗണ്ടിൽ പുറത്തായി.

ALSO READ: മുംബൈയ്ക്കെതിരെ കളിക്കാനില്ല; ഐപിഎൽ വിരമിക്കൽ പ്രഖ്യാപിച്ച് കീറോൺ പൊള്ളാർഡ്

ബെലാറസിന്റെ അരീന സബലെങ്കയും അമേരിക്കയുടെ കൊകൊ ഗഫും വനിതാ സിംഗിൾസിൽ മുന്നേറി. സബലെങ്ക, ബ്രെൻഡ ഫ്രുവിർടോവയെ 6–3, 6–2ന്‌ കീഴടക്കി. ബെൽജിയത്തിന്റെ എലിസെ മെർടൻസ്‌, ടുണീഷ്യയുടെ ഓൺസ്‌ ജാബുർ, ഫ്രാൻസിന്റെ കരോലിൻ ഗാർഷ്യ എന്നിവർ പുറത്തായി. ഇന്ത്യയുടെ സുമിത്‌ നാഗൽ പുരുഷവിഭാഗം രണ്ടാംറൗണ്ടിൽ ഇന്ന്‌ ചൈനയുടെ ഷാങ് ജുൻ ചെങ്മെയെ നേരിടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News