ഓസീസ് താരങ്ങള്‍ വിജയമാഘോഷിച്ചത് ഷൂവില്‍ ബിയര്‍ ഒഴിച്ച് കുടിച്ച്; സത്യം ഇതാണ്, വീഡിയോ

ഐസിസി ക്രിക്കറ്റ് ലോകകപ്പ് നേടിയ ശേഷം ഓസ്‌ട്രേലിയന്‍ ടീം നടത്തിയ ആഘോഷത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയം. ആറാം കിരീടം സ്വന്തമാക്കിയ ഓസീസ് ടീമിലെ ഒരംഗം ട്രോഫിക്ക് മേല്‍ കാല്‍ കയറ്റിവച്ച് ഇരുന്നത് വലിയ വിവാദമായിരുന്നു. ഓസീസ് ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷായിരുന്നു ആ താരം. മാര്‍ഷിന്റെ ഫോട്ടോ വൈറലായതിന് പിന്നാലെ മറ്റൊരു വീഡിയോ കൂടി സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ഓസീസ് താരങ്ങള്‍ ഷൂസിനകത്ത് ബിയര്‍ ഒഴിച്ച് കുടിച്ചു വിജയം ആഘോഷിച്ചു എന്നുപറഞ്ഞാണ് വീഡിയോ ഷെയര്‍ ചെയ്യപ്പെടുന്നത്. ഇതിന്റെ യാഥാര്‍ത്ഥ്യം ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.

ALSO READ:  കേരളത്തില്‍ വികസനങ്ങള്‍ നടക്കരുതെന്ന് ആഗ്രഹിക്കുന്നവരാണ് കോണ്‍ഗ്രസ്: മുഖ്യമന്ത്രി

‘ഐസിസി ലോകകപ്പ് 2023 കിരീടധാരണത്തിന് ശേഷം ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ ആഘോഷം’ എന്ന തലക്കെട്ടോടെയാണ് വീഡിയോ പ്രഭ എന്ന ഫേസ്ബുക്ക് യൂസര്‍ 2023 നവംബര്‍ 19ന് പോസ്റ്റ് ചെയ്തത്. ലോകകപ്പുമായി ബന്ധപ്പെട്ട നിരവധി ഹാഷ്ടാഗുകളും വീഡിയോയ്ക്കൊപ്പം ട്വീറ്റില്‍ കാണാം.

ALSO READ: ഇനി ഞാൻ പ്രേമത്തിൽ വീഴില്ല, കണ്‍ഫ്യൂഷനില്‍ നില്‍ക്കുകയാണ്; തുറന്നു പറഞ്ഞ് ഷൈൻ ടോം ചാക്കോ

ഓസീസ് താരങ്ങള്‍ ഷൂസിനുള്ളില്‍ ബിയര്‍ ഒഴിച്ച് കുടിക്കുന്ന ഈ വീഡിയോ ഇപ്പോഴത്തേത് അല്ല. അതായത് 2023 ലോകകപ്പുമായി ആ വീഡിയോക്ക് യാതൊരു ബന്ധവുമില്ല. 2021ല്‍ പുരുഷ ട്വന്റി 20 ലോകകപ്പ് സ്വന്തമാക്കിയപ്പോള്‍ ഓസീസ് താരങ്ങള്‍ നടത്തിയ വിജയാഘോഷത്തിന്റെ വീഡിയോയാണ് 2023 ഏകദിന ലോകകപ്പിലേത് എന്ന കുറിപ്പില്‍ ഫേസ്ബുക്കില്‍ പ്രഭ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഷൂസിനുള്ളില്‍ ബിയര്‍ ഒഴിച്ച് ഓസീസ് താരങ്ങള്‍ കുടിക്കുന്ന വീഡിയോ 2021 നവംബര്‍ 15ന് ഐസിസി സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചതാണെന്ന് വ്യക്തമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News