ഇന്ത്യയ്ക്കെതിരായ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയുടെ (ബിജിടി) അഡലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യക്കെതിരായ ടീമിനെ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് തെരഞ്ഞെടുത്തു. പരിക്കേറ്റ ജോഷ് ഹേസില്‍വുഡിന് പകരക്കാരനായി പേസര്‍ സ്‌കോട്ട് ബോളണ്ട് എത്തും. ഇതാണ് കങ്കാരു നിരയിലെ പ്രധാന മാറ്റം.
കഴിഞ്ഞ 18 മാസത്തിനിടെ ഓസ്ട്രേലിയയ്ക്കായി ബൊളന്റിന്റെ ആദ്യ മത്സരമാണ് ഇത്. മിച്ചല്‍ മാര്‍ഷിന് പന്തെറിയാന്‍ സാധിക്കുമെന്ന് ക്യാപ്റ്റന്‍ കമ്മിന്‍സ് സ്ഥിരീകരിച്ചു. 2023ലെ ആഷസ് പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു 35-കാരനായ ബോളണ്ടിന്റെ മുന്‍ ടെസ്റ്റ്. ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലെ പെര്‍ത്ത് ടെസ്റ്റിനിടെയാണ് ഹേസില്‍വുഡിന് പരിക്കേറ്റത്.
Read Also: ഇറ്റലി ഇനി ക്രിക്കറ്റില്‍ കലക്കും; ക്യാപ്റ്റനായി ഈ ഓസീസ് മുന്‍ താരം
പെര്‍ത്ത് ടെസ്റ്റില്‍ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സില്‍ മാര്‍ഷിന് ബോൾ എറിയാൻ സാധിച്ചിരുന്നില്ല. പുറംവേദനയാണ് കാരണം. സ്‌കോട്ട് ബോളണ്ടിനെ ടീമില്‍ ഉള്‍പ്പെടുത്തിയത് നിർണായകമാണെന്ന് കമ്മിന്‍സ് പറഞ്ഞു. അതേസമയം, പിങ്ക് ബോള്‍ ടെസ്റ്റിനുള്ള പ്ലെയിംഗ് ഇലവനെ ഇന്ത്യ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ഓസ്ട്രേലിയ പ്ലെയിംഗ് ഇലവന്‍: ഉസ്മാന്‍ ഖവാജ, നഥാന്‍ മക്സ്വീനി, മാര്‍നസ് ലാബുഷെയ്ൻ, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ച് മാര്‍ഷ്, അലക്സ് കാരി, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍, സ്‌കോട്ട് ബോളണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here