‘സ്ത്രീകള്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള സ്ഥലമല്ല’; ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ ലൈംഗികാതിക്രമം നേരിട്ടെന്ന് വനിതാ സെനറ്റര്‍

ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ ലൈംഗികാതിക്രമം നേരിട്ടെന്ന് വെളിപ്പെടുത്തി വനിതാ സെനറ്റര്‍. സ്ത്രീകള്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള സ്ഥലമല്ല ഇതെന്ന് സെനറ്റിനെ അഭിമുഖീകരിച്ച് സംസാരിക്കവെ വനിതാ സെനറ്റര്‍ ലിഡിയ പറഞ്ഞു. പാര്‍ലമെന്റില്‍ വെച്ച് അശ്ലീലമായ കമന്റുകള്‍ കേള്‍ക്കേണ്ടി വന്നു. ചിലര്‍ മോശമായി സ്പര്‍ശിച്ചതായും ലിഡിയ ആരോപിച്ചു.

Also read- മാതാപിതാക്കളുടെ അഴുകിയ മൃതശരീരത്തിന് സമീപം ആറ് ദിവസം പ്രായമുള്ള കുഞ്ഞിനെ ജീവനോടെ കണ്ടെത്തി

പാര്‍ലമെന്റിലെ ഓഫീസിനുള്ളില്‍ നിന്ന് പുറത്തിറങ്ങാന്‍ ഭയമാണ്. അവിടെ നിന്ന് ഇറങ്ങുന്നതിനു മുന്‍പ് പുറത്താരെങ്കിലുമുണ്ടോ എന്നു നോക്കാറുണ്ട്. പാര്‍ലമെന്റിലൂടെ നടക്കുമ്പോള്‍ ആരെയെങ്കിലും കൂടെക്കൂട്ടേണ്ട അവസ്ഥയാണെന്നും ലിഡിയ കൂട്ടിച്ചേര്‍ത്തു. പലര്‍ക്കും ഈ അനുഭവം ഉണ്ടായിട്ടുണ്ടെന്നും ഭാവി കണക്കിലെടുത്ത് പലരും മൗനം പാലിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Also Read- ദില്ലിയിൽ മത്സര പരീക്ഷാ പരിശീലന കേന്ദ്രത്തിൽ വൻ തീപിടുത്തം; തീയണക്കാനുളള ശ്രമങ്ങൾ തുടരുന്നു

ലിബറല്‍ പാര്‍ട്ടി നേതാവ് ഡേവിഡ് വാനിനെതിരെയാണ് ലിഡിയയുടെ ആരോപണം. എന്നാല്‍ വാന്‍ ആരോപണം നിഷേധിച്ചു. ആരോപണങ്ങളില്‍ താന്‍ തകര്‍ന്നുപോയെന്നും അടിസ്ഥാനരഹിതമാണെന്നും വാന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News