മുന്‍ കാമുകന് കോടികളുടെ കാര്‍ സമ്മാനം; ഇത്രയും നല്ല കാമുകനില്ലെന്നും യുവതി, വീഡിയോ

വേര്‍പിരിഞ്ഞ കാമുകനൊപ്പം കുടുംബസമേതം ഒരു കിടിലന്‍ ഡിന്നര്‍. പിന്നെ നടന്നത് അപ്രതീക്ഷിതമായ ഒരു സംഭവം. കണ്ണുനിറഞ്ഞ് മാത്രമേ ഗ്ലെന്‍ തോമസിന് ഈ ദിവസം ഓര്‍ക്കാന്‍ സാധിക്കു.

ALSO READ:  സംരംഭ മേഖലയിലെ അവാർഡുകൾ പ്രഖ്യാപിച്ചു; മികച്ച പഞ്ചായത്ത് കൊല്ലം ചവറ

സോഷ്യല്‍ മീഡിയയില്‍ താരമായ ഓസ്‌ട്രേലിയക്കാരി അന്ന പോള്‍ തന്റെ മുന്‍ കാമുകന് നല്‍കിയ സര്‍പ്രൈസാണിപ്പോള്‍ വൈറലായിരിക്കുന്നത്. വേര്‍പിരിഞ്ഞ കാമുകനെ റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ വിളിച്ചുവരുത്തി. ഇരുവരുടെയും കുടുംബവും ഒപ്പമുണ്ടായിരുന്നു. മുന്‍ കാമുകനോടുള്ള സ്‌നേഹം പ്രകടിപ്പിക്കാന്‍ ഇന്ത്യന്‍ രൂപയില്‍ ഏകദേശം 2.17 കോടിയുടെ കാര്‍ സര്‍പ്രൈസായി എത്തിച്ചതിന് ശേഷമായിരുന്നു വിരുന്ന്. നാല് ലക്ഷം ഓസ്‌ട്രേലിയന്‍ ഡോളര്‍ വിലയുള്ള നിസാന്‍ സ്‌കൈലൈന്‍ ജിടി – ആര്‍ ആര്‍33 കാറാണ് 24കാരി അന്ന മുന്‍ കാമുകന് സമ്മാനിച്ചത്.

ALSO READ:  കൊയിലാണ്ടി സത്യനാഥൻ്റെ കൊലപാതകം: പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും, വൈകിട്ടോടെ പ്രതിയുടെ അറസ്റ്റ്

നേരത്തെ തന്നെ ആഡംബര കാര്‍ ഗ്യാരേജില്‍ അന്നയുടെ വെള്ള ജീപ്പിന് സമീപം കാര്‍ പാര്‍ക്ക് ചെയ്തിരുന്നു. ഭക്ഷണത്തിന് ശേഷം അന്ന ജീപ്പിലെ പുതിയ ഡിസൈനിലുള്ള റാപ്പ് കാണാന്‍ തോംസണിനെ ക്ഷണിച്ചു. ഇതിനിടെ സമീപമുണ്ടായിരുന്ന കാര്‍ എങ്ങനെയുണ്ടെന്ന് അന്ന തോംസണിനോട് ചോദിച്ചു. നല്ലതാണെന്ന് പറഞ്ഞതോടെ അതിന്റെ താക്കോല്‍ അന്ന തോംസണിന് നല്‍കുകയായിരുന്നു. ഇതോടെ ഞെട്ടിപ്പോയ തോംസണ്‍ കണ്ണുനിറഞ്ഞു നില്‍ക്കുന്ന വീഡിയോയും അന്ന സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. തോംസണിനെക്കാള്‍ ഈ കാര്‍ അര്‍ഹിക്കുന്ന മറ്റാരുമില്ലെന്ന തലക്കെട്ടോടു കൂടിയാണ് അന്ന ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News