ഓസ്‌ട്രേലിയന്‍ താരങ്ങള്‍ സ്വന്തം നാട്ടില്‍ മടങ്ങിയെത്തി; തിരിഞ്ഞുനോക്കാതെ ആരാധകര്‍

ഏകദിന ലോകപ്പിന്റെ വിജയാഘോഷത്തിനു ശേഷം ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും ടീമംഗങ്ങളും സ്വന്തം നാട്ടില്‍ മടങ്ങിയെത്തി. ലോകകപ്പ് ജയിച്ചിട്ടും ഓസ്‌ട്രേലിയന്‍ ടീമിനെ വരവേല്‍ക്കാന്‍ ആരാധകര്‍ ആരും വിമാനത്താവളത്തില്‍ എത്തിയിരുന്നില്ല. കമ്മിന്‍സ് വിമാനത്താവളത്തിനു പുറത്തേക്ക് പോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Also Read: സംസ്ഥാനത്ത് അതിശക്തമായ മഴ; പത്തനംതിട്ട ജില്ലയില്‍ റെഡ് അലേര്‍ട്ട്; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

വിമാനത്താവളത്തില്‍കമ്മിന്‍സിനെ ആരം ശ്രദ്ധിക്കാതിരിക്കുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ചില മാധ്യമപ്രവര്‍ത്തകര്‍ മാത്രമാണ് കമ്മിന്‍സിന്റെ അടുത്തേക്ക് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ എത്തിയത്. ലോകകപ്പ് വിജയത്തിനു ശേഷം ഓസീസ് താരങ്ങളെല്ലാം നാട്ടിലേക്കു മടങ്ങിപ്പോയിട്ടില്ല. അഞ്ച് മത്സരങ്ങള്‍ അടങ്ങിയ ട്വന്റി20 പരമ്പര കളിക്കാനുള്ളതിനാല്‍ ചില താരങ്ങള്‍ ഇന്ത്യയില്‍ തന്നെ തുടരുകയാണ്.

ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ ആറു വിക്കറ്റിനു കീഴടക്കിയാണ് ഓസ്‌ട്രേലിയ ഏകദിന ലോകകപ്പിലെ ആറാം കിരീടം സ്വന്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News