ഇന്ത്യയ്ക്കെതിരായ അടുത്ത രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമില്‍ വലിയ മാറ്റവുമായി ഓസ്ട്രേലിയ. മെല്‍ബണിലും സിഡ്നിയിലുമാണ് നാലാമത്തെയും അഞ്ചാമത്തെയും ടെസ്റ്റ് നടക്കുക. ഓപ്പണിംഗ് ബാറ്റര്‍ നഥാന്‍ മക്സ്വീനിയാണ് പ്രധാന മാറ്റം. 19കാരനായ സാം കോണ്‍സ്റ്റാസ് ആണ് പകരക്കാരനായി എത്തുന്നത്. പിങ്ക് ബോള്‍ ടെസ്റ്റിന് മുമ്പ് ഇന്ത്യയ്ക്കെതിരെ കാന്‍ബറയില്‍ നടന്ന ടീം പ്രൈം മിനിസ്റ്റേഴ്സ് ഇലവന്‍ പരിശീലന മത്സരത്തില്‍ സാം കോണ്‍സ്റ്റാസ് സെഞ്ച്വറി നേടിയിരുന്നു.
വിരമിച്ച ഡേവിഡ് വാര്‍ണറുടെ ദീര്‍ഘകാല പകരക്കാരനായിരുന്നു മക്സ്വീനി.
പേസര്‍ ജോഷ് ഹേസില്‍വുഡും പരമ്പരയുടെ ശേഷിച്ച മത്സരങ്ങളില്‍ ഉണ്ടാകില്ല. ബ്രിസ്ബേന്‍ ടെസ്റ്റില്‍ ഹേസില്‍വുഡിന് പരിക്കേറ്റിരുന്നു. സീന്‍ ആബട്ട്, ജേ റിച്ചാര്‍ഡ്സണ്‍, ബ്യൂ വെബ്സ്റ്റര്‍ എന്നിവരെയും ഓസ്ട്രേലിയ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Read Also: പ്രതിരോധം അമ്പേ പാളി; കാരബാവോ കപ്പില്‍ യുണൈറ്റഡ് പുറത്ത്, ടോട്ടന്‍ഹാം സെമിയില്‍
സാം കോണ്‍സ്റ്റാസിന്റെത് ടെസ്റ്റ് അരങ്ങേറ്റ മത്സരമാണ്. അദ്ദേഹത്തിന്റെ ബാറ്റിംഗ് ശൈലി വ്യത്യസ്തമായ ഒരു പോയിന്റ് നല്‍കുന്നുവെന്ന് സെലക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. ജോഷ് ഹേസില്‍വുഡിന് പകരക്കാരായി സ്‌കോട്ട് ബൊലാന്‍ഡോ ജെയ് റിച്ചാര്‍ഡ്സണോ വന്നേക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here