ഓസ്‌ട്രേലിയൻ അണ്ടർ 19 ബാഡ്മിൻറൻ കിരീടം മലയാളിക്ക്. പെർത്തിൽ നടന്ന അണ്ടർ 19 ഓസ്ട്രേലിയൻ ബാഡ്മിൻറൻ ചാംപ്യൻഷിപ്പിൽ ഇമ്മാനുവൽ സ്റ്റീഫൻ സാം ആണ് ജേതാവ്. ഫൈനലിൽ ലാൻഡൻ ഹോസിയ കുർനിയാവനെ പരാജയപ്പെടുത്തിയാണ് വിജയം (16-21, 21-15, 21-18).
ALSO READ: കാസർഗോഡ് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
മുൻ ദേശീയ ഹൈജംപ് ചാംപ്യൻ ഡോ. എലിസബത്ത് മത്തായിയുടെ ഭർത്താവ് ഡോ.സാംസൻ്റെ സഹോദരൻ സ്റ്റീഫൻ സാമിൻ്റെ പുത്രനാണ് ഇമ്മാനുവൽ. ഇമ്മാനുവലിൻ്റെ ജ്യേഷ്ഠൻ എ ഫ്രം സ്റ്റീഫൻ സാം എബൗവ് 19 വിഭാഗത്തിൽ ഓസ്ട്രേലിയൻ (ജൂനിയർ )റണ്ണർ അപ്പ് ആണ്.എം.ജി.സർവകലാശാലാ മുൻ വോളിബോൾ താരമായ സ്റ്റീഫൻ സാം കായിക വിദ്യാഭ്യാസത്തിൽ ബിരുദാനന്തര ബിരുദധാരിയാണ്. ഡോ. സാംസൻ എം.ജി.സർവകലാശാലാ വോളിബോൾ ക്യാപ്റ്റനായിരുന്നു. മക്കളുടെ പരിശീലനം കൂടി കണക്കിലെടുത്ത് സ്റ്റീഫൻ സാം ബ്രിസ്ബെയ്നിൽ ബാഡ്മിൻറൻ അക്കാദമി നടത്തുന്നു.ഇമ്മാനുവലിനെ അനുമോദിച്ച ക്വീൻസ് ലൻഡ് ബാഡ്മിൻ്റൻ അസോസിയേഷൻ മത്സരഫലം ഷെയർ ചെയ്തു.
ALSO READ: ജോയിക്കായി സോണാർ സംവിധാനം ഉപയോഗിച്ച് തിരച്ചിൽ നടത്തും; ട്രാക്കിനടിയിലെ ടണൽ മുഴുവൻ പരിശോധിക്കും
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here