ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ മുഴുവൻ കഴിഞ്ഞ കുറച്ചു വെള്ളത്തിൽ മുങ്ങി നിൽക്കുമ്പോഴാണ് നരകയാതനകൾക്കിടയിലും പ്രതീക്ഷയുണർത്തുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഒരു ഓസ്‌ട്രേലിയൻ യുവതി തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ ആണ് ശ്രദ്ധേയമാകുന്നത്. വെള്ളപ്പൊക്കത്തിൽ മുങ്ങിയ മുംബൈ നഗരത്തിലൂടെ ഓസ്‌ട്രേലിയൻ യുവതിയെ സുരക്ഷിതയായി എയർപോർട്ടിൽ എത്തിച്ച യൂബർ ഡ്രൈവറിന്റേതാണ്.
ഇത് ഇന്ത്യയിൽ മാത്രമേ നടക്കൂ എന്ന് പറഞ്ഞുകൊണ്ട് യുവതി പങ്കുവെച്ച വിഡിയോയിൽ, മുങ്ങിപ്പോകാൻ മാത്രം നിറഞ്ഞു നിൽക്കുന്ന വെള്ളത്തിലൂടെ രാത്രി 3 മണി എയർപോർട്ടിലേക്ക് തന്നെ കൊണ്ടുപോകുന്ന യൂബർ ഡ്രൈവറേയും ആ അനുഭവത്തെ കുറിച്ചുള്ള അവയുടെ വിശദീകരണവുമാണ് വിഡിയോയിൽ ഉള്ളത്. ‘രാത്രി മൂന്ന് മണിക്ക് റോഡിൽ വെള്ളത്തെ പോലും വക വെക്കാതെ ജനങ്ങൾ നില്കുന്നു യാത്ര ചെയ്യുന്നു. ഇതൊക്കെ ഇന്ത്യയിൽ മാത്രമേ നടക്കൂ എന്നാണ് യുവതി പറയുന്നത്.
ഇറങ്ങി നിന്നാൽ കഴുത്തൊപ്പം ഉണ്ടാകുമായിരുന്നു വെള്ളത്തിലൂടെ വാഹനമോടിച്ച് കൃത്യ സമയത്ത് തന്നെ എയർപോർട്ടിൽ എത്തിച്ച ആ ഡ്രൈവറോട് നന്ദി പറയുന്ന യുവതി ഇന്ത്യയിലെ ജനങ്ങൾ ഈ പ്ലാനറ്റിൽ തന്നെ ഉള്ളവരാണോ ? എന്നും , ഈ അനുഭവം പേടിപ്പെടുത്തുന്നതാന്നെനും യുവതി വിഡിയോയിൽ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here