ഓസ്ട്രിയന്‍ പ്രസിഡന്റിനോട് ക്ഷമാപണം നടത്തി മോള്‍ഡോവ പ്രസിഡന്റ്; കാരണം ഇതാണ്

രണ്ടു രാജ്യങ്ങളിലെ ഭരണകര്‍ത്താക്കള്‍ കൂടിക്കാഴ്ച നടത്തുന്നത് വലിയ വാര്‍ത്തയാകാറുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള കരാറുകളും ഇടപാടുകളുമൊക്കെയാണ് വലിയ തലക്കെട്ടാവുക. എന്നാല്‍ ഇവിടെ സംഭവിച്ചിരിക്കുന്നത് ഒരു ക്ഷമാപണത്തിന്റെ കഥയാണ്. അതിന് കാരണം ഒരു നായയും. വെറും നായയല്ല ‘പ്രഥമ നായ’ എന്ന് വേണമെങ്കില്‍ വിളിക്കാം.

ALSO READ: പു​ക​വ​ലി,കേ​ടായേക്കാവുന്ന ഭ​ക്ഷ​ണങ്ങൾ, സീ​റ്റു​ക​ളി​ൽ കാ​ലു​ക​ൾ കയറ്റിയുള്ള യാത്ര; നി​യ​മ​ലം​ഘ​ന​ങ്ങൾക്ക് പുതിയ പിഴ

ഈയടുത്ത സമയത്ത് ഓസ്ട്രിയയ്ക്കും മോള്‍ഡോവയ്ക്കും ഇടയിലാണ് ഇത്തരമൊരു സംഭവമുണ്ടായത്. മോള്‍ഡോവയുടെ പ്രസിഡന്റിന് ഓസ്ട്രിയയുടെ പ്രസിഡന്റിനോട് മാപ്പ് പറയേണ്ടി വന്നു. അതും ഒരു നായ കാരണം. ആ നായ ചില്ലറക്കാരനല്ല. മോള്‍ഡോവയുടെ പ്രഥമ നായയാണ് കക്ഷി. ഓസ്ട്രിയന്‍ പ്രസിഡന്റ് അലക്സാണ്ടര്‍ വാന്‍ ഡെര്‍ ബെല്ലനെ മോള്‍ഡോവയുടെ പ്രസിഡന്റ് മായാ സന്ദുവിന്റെ നായ കടിച്ചു. മോള്‍ഡോവയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിന് എത്തിയതായിരുന്നു വാന്‍ ഡെര്‍ ബെല്ലന്‍. രാഷ്ട്രപതിഭവന്‍ പരിസരം ചുറ്റി നടക്കുന്നതിനിടെയാണ് ബെല്ലന്‍ സന്ദുവിന്റെ നായയെ കണ്ടത്. നായയെ ഒന്ന് ലാളിച്ചു കളയാമെന്ന് കരുതിയതാണ് വിനയായത്. നായ അദ്ദേഹത്തെ കടിച്ചു.

ALSO READ: പകരം വീട്ടി ഇന്ത്യ; കാര്യവട്ടത്ത് ഓസീസിനെ തളച്ചത് 44 റണ്‍സിന്

ഓസ്ട്രിയന്‍ പ്രസിഡന്റിനെ നായ കടിച്ചതുമായി ബന്ധപ്പെട്ട് മോള്‍ഡോവന്‍ മാധ്യമങ്ങള്‍ വീഡിയോയും പുറത്തു വിട്ടിരുന്നു. മാള്‍ഡോവയുടെ തലസ്ഥാനമായ ചിസിനാവു സന്ദര്‍ശിക്കുന്നതിനിടെ ബെലന്‍ സന്ദുവിനൊപ്പം നില്‍ക്കുന്നതും സന്ദുവിന്റെ നായ ഒപ്പം നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്ന് ബലന്‍ കുനിഞ്ഞ് നായയെ ലാളിച്ചപ്പോഴാണ് കടിയേറ്റതെന്നാണ് വിവരം.

ALSO READ: ക്രിസ്മസിന് മുന്നോടിയായി വിമാന ടിക്കറ്റുകള്‍ക്ക് 30 ശതമാനം വരെ ഇളവ്; പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്

ഇത്തരം സംഭവങ്ങള്‍ ഇതാദ്യമല്ല. കഴിഞ്ഞ മാസം യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ജര്‍മ്മന്‍ ഷെപ്പേര്‍ഡ് നായ കമാന്‍ഡര്‍മാരേയും ഏജന്റുമാരെയും ജീവനക്കാരെയും കടിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News