കടക്കെണിയിലായി കെടിഎം; അടച്ചുപൂട്ടുമോ പ്രിയ ബ്രാൻഡ്

KTM

കെടിഎം എന്നും യുവാക്കൾക്കിടയിൽ ത്രസിപ്പിക്കുന്ന ഒരു ബ്രാൻഡാണ്. ക്രാഫ്റ്റ്ഫാസ്യൂഖ് ട്രങ്ങൺപോൾസ് മാറ്റിഗോഫൺ (Kraftfahrzeug Trunkenpolz Mattighofen) എന്നതിന്റെ ചുരുക്ക രൂപമാണ് കെടിഎം. യൂത്തിന്റെ ഇടയിൽ ഫയർബ്രാൻഡായ കമ്പനി ഇപ്പോൾ കടക്കെണിയിലാണ്.

ഓസ്ട്രിയൻ മോട്ടോർസൈക്കിൾ നിർമ്മാതാക്കളായ കെടിഎം ഇപ്പോൾ പാപ്പർ ഹർജി നൽകിയിരിക്കുകയാണ്. എന്നാൽ ഇന്ത്യക്കാർ പേടിക്കണ്ട കാരണം കമ്പനിയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ ബജാജ് ഓട്ടോയാണ് ഏറ്റെടുത്ത് നടത്തുന്നത്.

Also Read: അമേസിങ്! കാത്തിരിപ്പിനൊടുവിൽ പുത്തൻ ഹോണ്ട അമേസ് എത്തുന്നു

പുതിയ പ്രൊഡക്ട് ഡെവലപ്മെന്റ്, ഗവേഷണ-വികസന പ്രവർത്തനങ്ങൾ എല്ലാം നടക്കുന്നത് ഓസ്ട്രിയയിലാണ്. അതിനാൽ തന്നെ കമ്പനിയുടെ ബാധ്യത പുതിയ പ്രോ‍ഡക്ട് ഡെവലപ്മെന്റിനെ പ്രതികൂലമായി ബാധിക്കുക തന്നെ ചെയ്യും.

Also Read: ടിക്കറ്റില്ല പിഴയോട് പിഴ… റെയില്‍വേ നേടിയത് ഒന്നും രണ്ടുമല്ല 93 കോടിയലധികം

അടുത്തയാഴ്ച നടക്കാനിരിക്കുന്ന ഇന്ത്യ ബൈക്ക് വീക്കിൽ ഓൾ ന്യൂ 390 അഡ്വഞ്ചർ മോഡലുകളും അതിൻ്റെ മറ്റ് ഡെറിവേറ്റീവുകളും അവതരിപ്പിക്കാൻ KTM ഇന്ത്യ പദ്ധതിയിട്ടിട്ടുണ്ട്.

News Summary: Austrian motorcycle manufacturer KTM has now filed for bankruptcy

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News