ഭക്ഷണം കഴിക്കാൻ വായ തുറക്കേണ്ട; ഈ ചിലന്തി സ്പെഷ്യലാണ്

ശാസ്ത്രജ്ഞർ പുതിയതായി കണ്ടെത്തിയ കടൽ ചിലന്തിയുടെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുകയാണ് . ഇതിന്റെ പ്രത്യേകത അവ ശ്വാസം എടുക്കുന്നത് കാലുകളിലൂടെയാണെന്നതാണ്. ചിലന്തിയുടെ നഖങ്ങള്‍ക്ക് ബോക്സിംഗ് ഗ്ലൗസ് പോലുള്ള നഖങ്ങളാണ് ഉള്ളത്. ഇതുവരെ ആയിരത്തിലധികം കടൽ ചിലന്തികളെ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇത്രയും പ്രത്യേകതകള്‍ അവകാശപ്പെടാവുന്നത് പുതുതായി കണ്ടെത്തിയ ഈ ഓസ്ട്രോപല്ലീൻ ഹലാനിച്ചിക്ക് ആണ് . ഈ ജീവി വര്‍ഗ്ഗത്തെ മുമ്പ് കണ്ടെത്തിയിട്ടില്ല.

ALSO READ: നിമിഷനേരം കൊണ്ട് കടപുഴകി കൂറ്റൻമരവും ഒരു ആയുസ്സിന്റെ അധ്വാനവും

ഓസ്ട്രോപല്ലീൻ ഹലാനിച്ചി എന്നാണ് പുതുതായി കണ്ടെത്തിയ ഈ കടല്‍ ചിലന്തിക്ക് ശാസ്ത്രജ്ഞർ നല്‍കിയ പേര്. വിചിത്രമായി തോന്നിക്കുന്നതും കാഴ്ചയിൽ അസ്വസ്ഥത ഉളവാക്കുന്നതുമാണ് ഈ ചിലന്തിയുടെ രൂപം. മഞ്ഞ കലർന്ന കറുപ്പുനിറത്തിലുള്ളതാണ് ഇവയുടെ ശരീരം. കറുത്ത നിറത്തിലുള്ള നാല് കണ്ണുകളും അറ്റം വീർത്തിരിക്കുന്ന വിധത്തിലുള്ള നഖങ്ങളും ഇവയുടെ എടുത്തു പറയേണ്ട ശാരീരിക പ്രത്യേകതകളാണ്. അന്‍റാർട്ടിക്കന്‍ സമുദ്രത്തിലാണ് പുതിയതായി കണ്ടെത്തിയിരിക്കുന്ന കടൽ ചിലന്തികൾ പ്രധാനമായും കാണപ്പെടുന്നതെന്ന് പഠന സംഘത്തിലെ ശാസ്ത്രജ്ഞനായ ആൻഡ്രൂ മഹോൺ പറയുന്നു.

ALSO READ: ചിരിക്കാനും കരയാനും വയ്യ; അപൂർവരോഗവുമായി ഇരുപതുകാരി

ഈ ജീവിവർഗങ്ങൾക്ക് പ്രത്യേക ഭക്ഷണരീതിയുണ്ടെന്നും അവ ഭക്ഷണം കഴിക്കാനായി വായ ഉപയോഗിക്കാറില്ലെന്നും ഗവേഷകർ അവകാശപ്പെടുന്നു. പകരം ഇവയ്ക്ക് ഭക്ഷണം കഴിക്കാൻ കാഴ്ചയിൽ സ്ട്രോ പോലെ തോന്നിക്കുന്ന ഒരു പ്രത്യേക ശരീരഭാഗം ഉണ്ട്.  ഈ സ്ട്രോലുള്ള ശരീരഭാഗത്തിലുടെ ഇവ തങ്ങളുടെ ഭക്ഷണം വലിച്ച് കുടിക്കുകയാണ് ചെയ്യുന്നത്. അത് പോലെ ശ്വസിക്കുന്നത് കാലുകളില്‍ കൂടിയും. ബോക്സിംഗ് ഗ്ലൗസ് പോലുള്ള കൈ നഖങ്ങള്‍ ഉപയോഗിച്ച് ഇവ അനിമോണുകളും വിരകളും പോലുള്ള  മൃദുവായ കടല്‍ ജീവനികളെ പിടികൂടാന്‍ ഫലപ്രദമായി ഉപയോഗിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News