ചായ കുടിക്കാത്ത ആളുകൾ കുറവാണ്. പാൽ ഒഴിച്ചതും കട്ടനും സുലൈമാനിയും അങ്ങനെ പല വിധത്തിലുള്ള ചായകൾ ഉണ്ട്. ഓരോ സ്ഥലത്തും ഓരോ രീതിയിലാണ് ചായ ഉണ്ടാക്കുന്നത്. ചായ ഉണ്ടാക്കാൻ വളരെ എളുപ്പമാണെന്ന് വിചാരിച്ചാൽ അത് തെറ്റാണ്. ശെരിയായ അളവിൽ പാലും പഞ്ചസാരയും തേയിലയും ചേർത്താൽ മാത്രമേ നല്ല അടിപൊളി ചായ ആവൂ. എങ്ങനെ നല്ല നാടൻ ചായ ഉണ്ടാക്കാം എന്ന് നോക്കാം.
വേണ്ട ചേരുവകൾ:
വെള്ളം -1 കപ്പ്
പാൽ -2 കപ്പ്
ഏലയ്ക്ക -4 എണ്ണം
ഗ്രാമ്പൂ -2 എണ്ണം
ഇഞ്ചി -ഒരു ചെറിയ കഷ്ണം
പട്ട -ഒരു ചെറിയ കഷ്ണം
ചായപ്പൊടി -ഒന്നര ടീസ്പൂൺ
പഞ്ചസാര -ആവശ്യത്തിന്
Also read:പുട്ട് കഴിച്ച് മടുത്തോ? എങ്കിൽ തയ്യാറാക്കാം മുട്ട പുട്ട്
ഉണ്ടാക്കുന്ന വിധം:
ആദ്യം ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കുക. വെള്ളം തിളയ്ക്കുന്ന സമയത്ത് ഒരു ചെറിയ കഷ്ണം ഇഞ്ചിയും നാല് ഏലയ്ക്കയും 2 കറുവപ്പട്ടയും ഗ്രാമ്പൂവും ചേർക്കുക. ശേഷം വെള്ളം നന്നായി തിളയ്പ്പിക്കുക. തിളച്ച് കഴിഞ്ഞാൽ ഒന്നര ടീസ്പൂൺ ചായപ്പൊടിയും വെള്ളത്തിലേക്ക് ചേർക്കുക. തിളച്ചതിന് ശേഷം രണ്ട് കപ്പ് പാൽ ഒഴിക്കുക. ഇതിലേക്ക് ഒന്നര ടീസ്പൂൺ പഞ്ചസാരയും ചേർത്ത് നന്നായി തിളപ്പിച്ച് എടുക്കുക. എന്നിട്ട് നന്നായി അരിച്ചെടുക്കുക. മസാല ചായ റെഡി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here