ലിബിയ; പ്രളയത്തിന്‌ കാരണമായ രണ്ട് അണക്കെട്ടുകളുടെ തകർച്ചയെക്കുറിച്ച് അന്വേഷണം ആരംഭിച്ചു

ലിബിയയിൽ പ്രളയത്തിന്‌ കാരണമായ രണ്ട് അണക്കെട്ടുകളുടെ തകർച്ചയെക്കുറിച്ച് അധികൃതർ അന്വേഷണം തുടങ്ങി. പ്രളയത്തെത്തുടർന്ന് നിരവധി പേരാണ് മരിച്ചത്. 11,300 മരണം സംഭവിച്ചുവെന്നും പതിനായിരത്തിലധികം പേരെ കാണാതായെന്നുമാണ് റിപ്പോർട്ട്. പ്രളയം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും മരിച്ചവരുടെ മൃതദേഹത്തിനായി തെരച്ചിൽ നടന്നുകൊണ്ടിരിക്കുകയാണ്. അതേസമയം ഡെർനയിൽ കടലിൽ നിന്ന് മൃതദേഹങ്ങൾ ഒഴുകിയെത്തുന്നുണ്ട്.

ALSO READ: ചെറുകുടലിൻ്റെ നീളം ഒന്നര കിലോമീറ്ററെന്ന് ചാണ്ടി ഉമ്മൻ, പുതുപ്പള്ളി മുഴുവൻ ചുറ്റിപ്പിണഞ്ഞു കിടക്കുകയാണെന്ന് സോഷ്യൽ മീഡിയ: ട്രോളുകളുടെ പ്രവാഹം

പ്രളയത്തെത്തുടർന്ന് വലിയ നാശനഷ്ടമാണ് ലിബിയയിൽ സംഭവിച്ചിരിക്കുന്നത്. പ്രളയത്തിൽ നിരവധി പേരുടെ ജീവൻ പൊലിയുകയും ആയിരക്കണക്കിനാളുകളുടെ വീടുകൾ ഒലിച്ച് പോവുകയും ചെയ്തു. അണക്കെട്ടുകളുടെ തകർച്ചയാണ് പ്രളയത്തിന്റെ ആക്കം കൂട്ടിയത്.

ALSO READ: എല്ലാ നിലയിലും ജനങ്ങൾക്ക് ആശ്വാസമായി മാറും; നെഗറ്റീവ് പ്രചാരണങ്ങളിൽ മറുപടി പറയേണ്ട സമയമല്ല ഇത്; മന്ത്രി മുഹമ്മദ് റിയാസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News