കുവൈറ്റിലെ സ്വകാര്യ കമ്പനികളിലെ സ്വദേശി ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കാൻ നിർദേശം

കുവൈറ്റിലെ സ്വകാര്യ കമ്പനികളിലെ സ്വദേശി ജീവനക്കാരുടെ എണ്ണം 25 ശതമാനത്തിൽ നിന്ന് 50 ശതമാനമായി ഉയർത്താൻ അധികൃതർ ആലോചിക്കുന്നു. കൂടാതെ സ്വകാര്യ ഓയിൽ കമ്പനികളിലെ കുവൈത്തി ജീവനക്കാരുടെ എണ്ണവും 30 ശതമാനത്തിൽ നിന്ന് 60 ശതമാനമായി ഉയർത്താനും അധികൃതർ പദ്ധതിയിടുന്നുണ്ട്.

ALSO READ: കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തിന് പിന്നാലെ പാർട്ടി മാറി; തെരഞ്ഞെടുപ്പിൽ 13 ൽ 9 പേർക്കും തോൽവി

ഇത് സംബന്ധിച്ച ആലോചനകൾക്കായി സ്വകാര്യ എണ്ണക്കമ്പനികളുടെ യൂണിയൻ്റെ പങ്കാളിത്തത്തോടെ മാൻപവർ അതോറിറ്റിയും, സ്വകാര്യ മേഖലയിലെ തൊഴിലാളി യൂണിയനും നാഷണൽ വർക്കേഴ്‌സ് ഡിപ്പാർട്ട്‌മെൻ്റ് ഡെപ്യൂട്ടി ഡയറക്ടർ ജനറലും അടുത്തിടെ യോഗം ചേർന്നിരുന്നു. ബന്ധപ്പെട്ട കമ്പനികളിൽ സ്വദേശി വൽക്കരണം നടപ്പാക്കാനും നിയമലംഘകരായ കമ്പനികൾക്കെതിരെ കടുത്ത ശിക്ഷാ നടപടികൾ വ്യവസ്ഥ ചെയ്യണമെന്ന നിർദേശവും യോഗത്തിൽ കൈക്കൊണ്ടതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ALSO READ: ‘ഗ്രൂപ്പിസമാണ് രമ്യാ ഹരിദാസിൻ്റെ പരാജയത്തിന് കാരണം’: ആലത്തൂരിൽ കോൺഗ്രസ് പരാജയപ്പെട്ടതിനെത്തുടർന്നുള്ള തർക്കം രൂക്ഷമാകുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News