അബുദാബിയില്‍ കാല്‍നടയാത്രക്കാര്‍ക്ക് സൗകര്യം ഒരുക്കാത്ത ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി ശക്തമാക്കാന്‍ അധികൃതര്‍

അബുദാബിയില്‍ കാല്‍നടയാത്രക്കാര്‍ക്ക് സൗകര്യം ഒരുക്കാത്ത ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി
ശക്തമാക്കുമെന്ന് അധികൃതര്‍. നാല്‍പ്പത് കിലോമീറ്റര്‍ വേഗതയില്‍ പോകാനാവുന്ന റോഡുകളില്‍ നിര്‍ദിഷ്ട സ്ഥലങ്ങളിലല്ലാതെ റോഡ് മുറിച്ചു കടക്കുന്നവരെയും പരിഗണിക്കണമെന്നും, ഇല്ലെങ്കില്‍ പിഴ ഈടാക്കുമെന്നും പൊലീസ് വ്യക്തമാക്കി.

താമസമേഖലകളിലും സ്‌കൂള്‍ ആശുപത്രി പരിസരങ്ങളിലും കാല്‍നടയാത്രക്കാര്‍ക്കാണ് മുഖ്യ പരിഗണനയെന്നും ഇവര്‍ക്കായി റോഡില്‍ വാഹനം നിര്‍ത്തണമെന്നും ഓര്‍മിപ്പിച്ചാണ്അബുദാബി പൊലീസ് രംഗത്തെത്തിയിരിക്കുന്നത്. പുതിയ തീരുമാനപ്രകാരം ഇത്തരം മേഖലകളില്‍ സീബ്രാ ലൈനിലൂടെ അല്ലാതെയും കാല്‍നട യാത്രക്കാര്‍ക്ക് റോഡ് മുറിച്ചു കടക്കാനാവും അതിനാല്‍ വാഹനമോടിക്കുന്നവര്‍ പരമാവധി ശ്രദ്ധിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.

Also read:യു എ ഇ യിൽ ഇന്ധനവിലയിൽ നേരിയ വർദ്ധനവ്

ഇത്തരംമേഖലകളില്‍ പരമാവധി 40 കിലോമീറ്ററായിരിക്കും വേഗത കാല്‍ നടയാത്രക്കാര്‍ക്കായി വാഹനം നിര്‍ത്താത്തവര്‍ക്ക് അഞ്ഞൂറ് ദിര്‍ഹം ഫൈന്‍ ഈടാക്കും അതോടോപ്പം ലൈസന്‍സില്‍ 6 ബ്‌ളാക്ക് പോയിന്റും ലഭിക്കും. ഈ മേഖലകളില്‍ റോഡപകടങ്ങള്‍ തടയുന്നതിനായി പട്രോളിങ് ശക്തമാക്കുമെന്നും പൊലീസ് വ്യക്തമാക്കി. കാല്‍നടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനായി പൊലീസ് ഗതാഗതസുരക്ഷാ ക്യാമ്പയിനും അധികൃതര്‍ തുടക്കമിട്ടിട്ടുണ്ട്. അപകടങ്ങളിലൂടെയുണ്ടാകുന്ന മരണങ്ങളും പരിക്കുകളും കുറയ്ക്കുന്നതിനായി സമൂഹത്തില്‍ ഗതാഗത അവബോധം വര്‍ധിപ്പിക്കുകയാണ് നടപടിയിലൂടെ ലക്ഷ്യമിടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here