സംസ്ഥാനത്തിന് കിട്ടേണ്ട അർഹമായ തുക വെട്ടിക്കുറയ്ക്കാൻ ഉന്നതർ തന്നെ ഇടപെടുന്നു: കെ എൻ ബാലഗോപാൽ

സംസ്ഥാനത്തിന് കിട്ടേണ്ട അർഹമായ തുക വെട്ടിക്കുറയ്ക്കാൻ ഉന്നതർ തന്നെ ഇടപെടുന്നുവെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം കേന്ദ്രനിലപാട് സംസ്ഥാനത്തെ വളരെയധികം ബാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സംസ്ഥാനങ്ങൾക്കും ഇത് പ്രതിസന്ധി ആകുന്നു. ഇത് കൊണ്ടാണ് സുപ്രീം കോടതിയെ സമീപിച്ചത്.

Also Read: കെ ആർ നാരായണൻ ഇൻസ്റ്റിട്യൂട്ടിൽ നടന്ന ആർഎസ്എസ് ആക്രമണം; പ്രതിഷേധിച്ച് ഡിവൈഎഫ്ഐ

ഫെബ്രുവരി 8 ന് സമരം നടത്താനുള്ള തീരുമാനം അതിന്റെ ഭാഗമാണ്. 9 ന് മുൻപ് സമരം നടത്താൻ ആണ് മുഖ്യമന്ത്രി പ്രതിപക്ഷത്തെ അറിയിച്ചത്. പാർലമെന്റ് ഫെബ്രുവരി 9 വരെയാണ് നടക്കുന്നത്. എന്നിട്ടും പ്രതിപക്ഷം പങ്കെടുക്കില്ല എന്ന് അറിയിച്ചു. കർണാടക മുഖ്യമന്ത്രി ഇതിനെതിരെ രംഗത്ത് വന്നു. പി ചിദംബരം ഉൾപ്പെടെ ഉള്ളവർ ഇതിനെ വിമർശിച്ചു. കേരളത്തോട് കാണിക്കുന്ന അവഗണക്കെതിരെ ഒരുമിച്ച് പോരാടണം എന്ന് ചിദംബരം പറഞ്ഞു. എന്നാൽ ഇവിടുത്തെ പ്രതിപക്ഷം മാത്രമാണ് ഇത് മനസിലാക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രത്തിനെതിരെ ഇവിടുത്തെ കോൺഗ്രസിന് നിലപാടില്ല. എത്ര ഞെരുക്കത്തിലും സംസ്ഥാന സർക്കാർ ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. എന്നാൽ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മാത്രമാണ് ചിലർ പ്രവർത്തിക്കുന്നത്. പൊതുവിലുള്ള അവസ്ഥ നോക്കാതെ ആണ് പ്രതിപക്ഷം സമരത്തിന് ഇറങ്ങുന്നത്. സെക്രട്ടറിയേറ്റ് ജീവനക്കാരുടെ സമരത്തിൽ ബിജെപിയും യുഡിഎഫും ആണുള്ളത്. കേരളത്തെ ഇല്ലാതാകാൻ ശ്രമിക്കുന്നവരുമായാണ് കോൺഗ്രസ് സമരത്തിന് ഇറങ്ങുന്നത്.

Also Read: ‘തകർന്ന പള്ളിയാണ് വലിയ പള്ളി’: ബാബറി പള്ളി തകർത്തത് ചൂണ്ടിക്കാട്ടി കവി പി എൻ ഗോപീകൃഷ്ണന്റെ കവിത

കേരളം ദില്ലിയിൽ നടത്തുന്ന സമരത്തിൽ ഇന്ത്യ മുന്നണിയിൽ ഉള്ളവർ എല്ലാം പങ്കെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ പാർട്ടികളെയും ഇക്കാര്യം ബോധ്യപ്പെടുത്തിയിട്ടുണ്ട്. വിഹിതം വെട്ടിക്കുറച്ചത് ബിജെപി സംസ്ഥാനങ്ങളെ പോലും ബാധിക്കുന്ന കാര്യമാണ്. കേരളത്തിന്‌ പണം കിട്ടാനുണ്ട് എന്നത് കൊച്ചു കുട്ടികൾക്ക് പോലും അറിയാവുന്ന കാര്യം. കേന്ദ്രം വിഹിതം തരുന്നുമില്ല, കടമെടുക്കാൻ അനുവദിക്കുന്നുമില്ലെന്നും അദ്ദേഹം വിമർശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News