യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ കാലാവധി നീട്ടില്ലെന്ന് അധികൃതര്‍

uae

യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ കാലാവധി നീട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. എക്‌സിറ്റ് പെര്‍മിറ്റ് ലഭിച്ചവര്‍ ഉടന്‍ രാജ്യം വിടണം. അല്ലാത്തവരെ പിടികൂടി നാടുകടത്തും. ഇവര്‍ക്ക് യു.എ.ഇയിലേക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുമെന്നും ഫെഡറല്‍ അതോറിറ്റി വ്യക്തമാക്കി.

ALSO READ:നറുക്കെടുപ്പ് മറ്റന്നാള്‍; റെക്കോര്‍ഡ് വില്‍പനയുമായി ഓണം ബമ്പര്‍ ഭാഗ്യക്കുറി

ഈ മാസം 31 വരെയാണ് യുഎഇ പൊതുമാപ്പ് പ്രഖ്യാപിച്ചത്. വിസ നിയമം ലംഘിച്ച് യു.എ.ഇയില്‍ തുടരുന്നവര്‍ക്ക് പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാനും, രേഖകള്‍ ശരിയാക്കി രാജ്യത്ത് തുടരാനും ഈ കാലയളവരില്‍ അവസരമുണ്ടാകും. നാട്ടിലേക്ക് മടങ്ങാന്‍ എക്‌സിറ്റ് പെര്‍മിറ്റ് ലഭിച്ചവര്‍ 14 ദിവസത്തിനകം സ്വന്തം നാട്ടിലേക്ക് പോകണം എന്നായിരുന്നു നേരത്തേ നിയമം. പിന്നീട് ഒക്ടോബര്‍ 31 വരെ അതിന് സമയം നീട്ടി നല്‍കി. എക്‌സിറ്റ് പെര്‍മിറ്റ് ലഭിച്ച ഏഴായിരത്തോളം പേരില്‍ പലരും നാട്ടിലേക് മടങ്ങാത്ത സാഹചര്യത്തിലാണ് അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കിയത്.

ALSO READ:അടൂരില്‍ തെരുവ് നായ ആക്രമണം; നാല് പേര്‍ക്ക് പരിക്ക്

പൊതുമാപ്പില്‍ നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് യു.എ.ഇയിലേക്ക് തിരിച്ചുവരാന്‍ നിയമതടസമുണ്ടാവില്ല. എന്നാല്‍, പൊതുമാപ്പിന് ശേഷം പിടികൂടി നാടുകടത്തുന്നവര്‍ക്ക് രാജ്യത്തേക്ക് തിരിച്ചുവരാന്‍ കഴിയാത്ത വിധം പ്രവേശനവിലക്ക് ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ പറഞ്ഞു. ഇവര്‍ക്ക് കോടതികള്‍ പോലും ഇളവ് നല്‍കില്ല. ഒക്ടോബര്‍ 31ന് ശേഷം അനധികൃത താമസക്കാരെ കണ്ടെത്താന്‍ രാജ്യവ്യാപകമായി പരിശോധന കര്‍ശനമാക്കുമെന്നും ഐസിപി റെസിഡന്‍സ് വിഭാഗം ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സുല്‍ത്താന്‍ യൂസഫ് അല്‍ നുഐമി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News