ഓട്ടോറിക്ഷ ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റോഡിലേക്ക് തെറിച്ചു വീണ ഡ്രൈവർ മരിച്ചു; യാത്രക്കാരിക്ക് പരുക്ക്

ഓട്ടോറിക്ഷ ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് റോഡിൽ തെറിച്ചു വീണ് ഡ്രൈവർ മരിച്ചു. ചവറ സ്വദേശി രാജീവ് കുമാർ (34) ആണ് മരിച്ചത്. നിയന്ത്രണം വിട്ട് ഓട്ടോ മതിലിലിടിച്ചു യാത്രക്കാരിക്ക് സാരമായ പരുക്കേറ്റു. മഠത്തിൽ ജങ്ഷനിലെ ഓട്ടോ സ്റ്റാൻഡിൽ നിന്നും ഓട്ടം പോകുന്നതിനിടെ തെക്കുംഭാഗം തണ്ടളത്ത് ജങ്ഷനു സമീപം വച്ച് രാജീവിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഓടിക്കുന്നതിനിടെ ഓട്ടോയിൽ നിന്നും ഇയാൾ റോഡിലേക്ക് തെറിച്ചു വീണു. ഉടനെ രാജീവ് കുമാറിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. വടക്കുംഭാഗം സ്വദേശി അമ്പിളിക്കാണ് പരുക്കേറ്റത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News