കണ്ണൂരില്‍ ബസ്സിലിടിച്ച് മറിഞ്ഞ ഓട്ടോയ്ക്ക് തീപിടിച്ച് 2 മരണം

കണ്ണൂരില്‍ ബസിലിടിച്ച് മറിഞ്ഞ സിഎന്‍ജി ഓട്ടോറിക്ഷ കത്തി രണ്ടുപേര്‍ വെന്തുമരിച്ചു. കണ്ണൂര്‍ കൂത്തുപറമ്പ് ആറാം മൈലിലാണ് സംഭവം. അപകടത്തില്‍ ഓട്ടോയിലുണ്ടായിരുന്ന തൂവക്കുന്ന് സ്വദേശികളായ അഭിലാഷ്, ഷെജീഷ് എന്നിവരാണ് മരിച്ചത്.

സ്വകാര്യ ബസ് എതിരെ വന്ന സിഎന്‍ജി ഓട്ടോറിക്ഷയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുപോയ ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞു. പെട്ടെന്നു തന്നെ ഓട്ടോ പൊട്ടിത്തെറിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഓട്ടോറിക്ഷ മൊത്തത്തില്‍ തീപിടിച്ചതിനാല്‍ ഇരുവരെയും ഓട്ടോയില്‍ നിന്ന് പുറത്തെത്തിക്കാന്‍ നാട്ടുകാര്‍ക്ക് സാധിച്ചില്ല.

READ ALSO:വിഴിഞ്ഞത്ത് കപ്പലിനെ സ്വീകരിക്കാന്‍ ലത്തീന്‍ അതിരൂപത; കരിദിനം ആചരിക്കാനുള്ള തീരുമാനം പിന്‍വലിച്ചു

സംഭവസ്ഥലത്ത് ഫയര്‍ഫോഴ്സ് എത്തി തീയണച്ച ശേഷമാണ് യുവാക്കളെ പുറത്തെത്തിക്കാനായത്. എന്നാല്‍ മരണം സംഭവിച്ചിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷയിലെ ഇന്ധനം ചോര്‍ന്നതായിരിക്കാം പെട്ടെന്നുള്ള തീപിടിത്തത്തിന് കാരണമെന്നാണ് കരുതുന്നത്. അതേസമയം ബസ് അമിതവേഗതയിലായിരുന്നെന്ന് നാട്ടുകാര്‍ ആരോപിച്ചു.

READ ALSO:വിഴിഞ്ഞത്ത് കപ്പലിനെ സ്വീകരിക്കാന്‍ ലത്തീന്‍ അതിരൂപത; കരിദിനം ആചരിക്കാനുള്ള തീരുമാനം പിന്‍വലിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News