വനിതാ ഓട്ടോ ഡ്രൈവറെ മര്‍ദിച്ച കേസ്: പ്രധാന പ്രതികള്‍ പിടിയില്‍

കൊച്ചി വൈപ്പിനില്‍ വനിതാ ഓട്ടോ ഡ്രൈവറെ മര്‍ദിച്ച കേസില്‍ രണ്ട് പ്രധാന പ്രതികള്‍ പിടിയില്‍. കൃത്യത്തില്‍ പങ്കെടുത്ത അരൂര്‍ സ്വദേശികളെയാണ് മുംബൈയില്‍ നിന്ന് പിടികൂടിയത്. ഇവരെ ഉടന്‍ നാട്ടിലെത്തിക്കും.

ജൂണ്‍ പത്തിന് വൈകുന്നേരം ആറരയോടെയാണ് വൈപ്പിന്‍ പള്ളത്താംകുളങ്ങര ഓട്ടോ സ്റ്റാന്‍ഡില്‍ നിന്ന് ആക്രമണത്തിന് ഇരയായ ജയയുടെ ഓട്ടോ മൂന്ന് അംഗ സംഘം സവാരി വിളിച്ചത്. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും കളമശേരിയിലും പോയ ശേഷമാണ് കുഴിപ്പിള്ളി ബീച്ചിലേക്ക് എത്തിയത്. ഒറ്റപ്പെട്ട സ്ഥലത്തു എത്തിച്ചു സംഘം ജയയെ മര്‍ദിക്കുകയായിരുന്നു.

ജയയെ തല്ലാന്‍ കൊട്ടേഷന്‍ കൊടുത്തത് ബന്ധു സജീഷാണ്. കുടുംബവഴക്കിന് പിന്നാലെയാണ് സജീഷ് ഭാര്യയുടെ ബന്ധുവായ ജയയെ മര്‍ദിക്കാന്‍ കൊട്ടേഷന്‍ കൊടുത്തത്. ജയയുടെ അച്ഛന്റെ സഹോദരിയുടെ മകള്‍ പ്രിയങ്കയുടെ രണ്ടാംഭര്‍ത്താവാണ് സജീഷ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News