സവാരി പകുതി വഴിയിൽ അവസാനിപ്പിച്ചതിന് ചോദ്യം ചെയ്ത യാത്രക്കാരനെ ഓട്ടോഡ്രൈവർ മർദിച്ചു.ഓട്ടോ ഡ്രൈവർ യാത്രക്കാരന്‍റെ കണ്ണിലിടിക്കുകയും കണ്ണിന്‍റെ കാഴ്ച നഷ്ടമാവുകയും ചെയ്തു. പാലാരിവട്ടം സൗത്ത് ജനത റോഡ് വാണിയം പറമ്പുവീട്ടിൽ പി സി തോമസിന്‍റെ കണ്ണിന്‍റെ കാഴ്ചയാണു നഷ്ടപ്പെട്ടത്.തോമസിന്‍റെ വലതു കണ്ണിന്‍റെ കാഴ്ച നേരത്തെ നഷ്ടമായിരുന്നു. ഇടതു കണ്ണിൽ ശസ്ത്രക്രിയ നടത്തിയാണ് കണ്ണിന്‍റെ കാഴ്ച നിലനിർത്തിയിരുന്നത്. ശസ്ത്രക്രിയ നടത്തിയ കണ്ണിലാണ് ശക്തമായി ഇടിയേറ്റത്. ഓട്ടോഡ്രൈവർക്കെതിരെ പാലാരിവട്ടം പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് കസ്റ്റഡിയിൽ എടുത്തു.
ALSO READ: ആറ് വയസുകാരനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; 19 കാരൻ അറസ്റ്റിൽ
തോമസ് മറൈൻഡ്രൈവിൽ ചായ വിൽപന നടത്തുകയാണ്. കഴിഞ്ഞ മാസം 18ന് വീട്ടിൽ പോകാൻ വേണ്ടിയാണ് കലൂർ ഓട്ടോ സ്റ്റാൻഡിൽ നിന്ന് ഓട്ടോറിക്ഷ വിളിച്ചത്. എന്നാൽ കലൂർ ഐ എം എയ്ക്കു സമീപം വണ്ടി നിർത്തി ഇറങ്ങിപ്പോകാൻ ഡ്രൈവർ ആവശ്യപ്പെട്ടു. വീട്ടിൽ കൊണ്ടുവിട്ടാലെ പണം നൽകൂ എന്നു തോമസ് പറഞ്ഞതോടെയാണ് അക്രമാസക്തനായത്. ഇടിയേറ്റു ബോധം കെട്ടുവീണ തോമസിനെ വഴിയാത്രക്കാരാണു പൊലീസ് സ്റ്റേഷനിലെത്തിച്ചത്.
ഉടനെ തന്നെ തോമസിനെ ആശുപത്രിയിൽ എത്തിച്ചു. പരിശോധനയിൽ ശസ്ത്രക്രിയ നടത്തിയ കണ്ണിന്‍റെ കൃതിമ ലെൻസിന്‍റെ സ്ഥാനം തെറ്റി കണ്ണിന്‍റെ കാഴ്ച നഷ്ടമായി എന്ന് ബോധ്യമായി. വീണ്ടും ശസ്ത്രക്രിയ നടത്തേണ്ടി വരുമെന്ന് തോമസ് പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here