ഡോറ-ബുജിയെ അനുകരിച്ച് നാടുകാണാനിറങ്ങിയ നാലാംക്ലാസുകാരെ വീട്ടിലെത്തിച്ച് ഓട്ടോഡ്രൈവർ. ബുധനാഴ്ച വൈകീട്ട് ആമ്പല്ലൂരിലാണ് സംഭവം. സ്കൂൾ വിട്ടശേഷമാണ് രണ്ടു കൂട്ടൂകാരുംകൂടി ഡോറയെ അനുകരിച്ച് ഊര് ചുറ്റാൻ ഇറങ്ങിയത്. സ്വകാര്യ ബസിൽ കയറിയ ഇരുവരും ഒടുവിൽ കറങ്ങിത്തിരിഞ്ഞ് ആമ്പല്ലൂരിൽ എത്തുകയായിരുന്നു.
ആമ്പല്ലൂരിൽ ബസ് ഇറങ്ങിയപ്പോഴേക്കും കുട്ടികളുടെ കയ്യിലെ കാശ് തീർന്നു. തുടർന്ന് അളഗപ്പ പോളിടെക്നിക്കിന് സമീപത്തെ ഓട്ടോ സ്റ്റാൻഡിൽ എത്തിയ ഇരുവരും കോക്കാടൻ ജെയ്സന്റെ ഓട്ടോറിക്ഷയിൽ കയറി, സമീപത്തെ കല്യാണവീട്ടിലേക്ക് പോകണമെന്നും കൈയിൽ പണമില്ലെന്നും പറയുകയായിരുന്നു. സാരമില്ല, കൊണ്ടുചെന്നാക്കാമെന്നാണ് ജെയ്സൺ കുട്ടികളോട് മറുപടി പറഞ്ഞു.
Also Read: ‘വരൂ പോകാം പറക്കാം’, ബഹിരാകാശ നിലയത്തിൽ നൃത്തം ചെയ്യുന്ന ഇന്ത്യൻ വംശജ സുനിത വില്യംസും സംഘവും: വീഡിയോ
കുട്ടികളുടെ പെരുമാറ്റത്തിലെ പന്തികേടും മറ്റും കണ്ടപ്പോൾ ജെയ്സണ് സംശയം തോന്നുകയും, സ്കൂൾ ഐ.ഡി. കാർഡിലെ ഫോൺ നമ്പറിൽ വിളിച്ച് വിവരം പറയുകയും ചെയ്തു. തുടർന്ന് രക്ഷിതാക്കളുടെ നിർദേശപ്രകാരം ഓട്ടോഡ്രൈവർ ജൈസൺ തന്നെയാണ് കുട്ടികളെ വീട്ടിൽ എത്തിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here