കോൺഗ്രസ് നേതാവായ ബാങ്ക് പ്രസിഡൻ്റിനെതിരെ കത്തെഴുതിവെച്ച് ഓട്ടോഡ്രൈവർ ആത്മഹത്യ ചെയ്തു

കോൺഗ്രസ് നേതാവായ ബാങ്ക് പ്രസിഡൻ്റിനെതിരെ ആത്മഹത്യാ കുറിപ്പെഴുതി ഓട്ടോഡ്രൈവർ ആത്മഹത്യ ചെയ്തു. ചെമ്പഴന്തി അണിയൂർ ജാനകിഭവനിൽ ബിജുകുമാറാണ് (48) ആതമഹത്യ ചെയ്തത്. ചെമ്പഴന്തി അഗ്രിക്കൾച്ചർ ബാങ്ക് പ്രസിഡൻ്റ് ജയകുമാറാണ് തൻ്റെ മരണത്തിന് ഉത്തരവാദി എന്നാണ് ആത്മഹത്യാകുറിപ്പിലുള്ളത്. മൃതദേഹവുമായി ബന്ധുക്കൾ ബാങ്കിനു മുന്നിൽ പ്രതിഷേധിച്ചു.

Also Read; ജനങ്ങൾക്ക് ആശ്വാസം നൽകുന്ന രീതിയാണ് സർക്കാർ സ്വീകരിക്കുന്നത്; സംസ്ഥാനം പൊതു വിപണിയിൽ നല്ല ഇടപെടൽ നടത്തുന്നുണ്ടെന്ന് മന്ത്രി ജിആർ അനിൽ

ബിജുകുമാറിന് ജയകുമാറുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു. ബിജുകുമാറിൽ നിന്നും വാങ്ങിയ പണം മടക്കി നൽകാത്തതാണ് ആത്മഹത്യക്ക് കാരണമെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇന്നു രാവിലെ കിടപ്പുമുറിയിൽ തൂങ്ങിനിൽക്കുന്നത് ബിജു കുമാറിൻ്റെ ഭാര്യയാണ് കണ്ടത്. തുടർന്ന് ബന്ധുക്കളുടെ സഹായത്തോടെ കയർ മുറിച്ച് കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

Also Read; അയോദ്ധ്യ ക്ഷേത്ര മേൽക്കൂരയ്ക്ക് പിന്നാലെ രാമക്ഷേത്ര റോഡുകളിലും തകർച്ച; ബിജെപി ഗവൺമെന്റിന്റെ അഴിമതി പുറത്തെന്ന് കോൺഗ്രസ്

എന്നാൽ അപ്പോഴേക്കും ബിജുകുമാർ മരിച്ചിരുന്നു. അസ്വാഭാവിക മരണത്തിന് കഴക്കൂട്ടം പൊലീസ് കേസെടുത്തു. മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനു ശേഷം വിട്ടുനൽകിയ മൃതദേഹവുമായി ബന്ധുക്കൾ ചെമ്പഴന്തി ബാങ്കിനു മുന്നിൽ പ്രതിഷേധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News