വയനാട് ചുണ്ടേലിലെ ഓട്ടോ ഡ്രൈവറുടെ മരണം കൊലപാതകം തന്നെ; പ്രതികൾ അറസ്റ്റിൽ

chundel auto driver murder

വയനാട് ചുണ്ടേലിൽ വാഹനാപകടത്തിൽ ഓട്ടോ ഡ്രൈവർ നവാസ്‌ മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. സംഭവത്തിൽ രണ്ട്‌ പേരെ പൊലീസ് അറസ്റ്റ്‌ ചെയ്തു .ജീപ്പിലുണ്ടായിരുന്ന പുത്തൂർ വയൽ കോഴി കാരാട്ടിൽ വീട്ടിൽ സുമിൽഷാദ്, അജിൻ എന്നിവരെയാണ്‌ വൈത്തിരി പൊലീസ്‌ അറസ്റ്റ്‌ ചെയ്തത്‌. കഴിഞ്ഞ തിങ്കളാഴ്ച ചൂണ്ടേൽ എസ്റ്റേറ്റ്‌ റോഡിൽ വെച്ചാണ്‌ അപകടമുണ്ടായത്‌.അമിത വേഗത്തിലെത്തിയ ജീപ്പ് ഓട്ടോറിക്ഷയെ ഇടിച്ച്‌ തെറിപ്പികുകയായിരുന്നു. ഓട്ടോ ഡ്രൈവർ നവാസ്‌ തക്ഷണം മരിച്ചു. സംഭവത്തിൽ ദുരൂഹതയാരോപിച്ച്‌ നാട്ടുകാരും കുടുംബവും രംഗത്തെത്തിയിരുന്നു. സംഭവം ആസൂത്രിതമെന്ന സംശയം പൊലീസിനുമുണ്ടായിരുന്നു.

പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച, ജീപ്പിലുണ്ടായിരുന്നവരെ പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. ഇന്ന് രാവിലെയാണ്‌ ഇവരെ കസ്റ്റഡിയിലെടുത്തത്‌. നവാസിന്റെ സ്റ്റേഷനറി കടയും പ്രതികളുടെ ഹോട്ടലും ചുണ്ടേൽ റോഡിൻറെ ഇരുവശത്തുമാണ്‌. ഇവർ തമ്മിൽ തർക്കങ്ങളും വ്യക്തി വൈരാഗ്യവും ഉണ്ടായിരുന്നു എന്നതിന്റെ സൂചനകളും പൊലീസിന് ലഭിച്ചിരുന്നു. വിശദാന്വേഷണത്തിന്‌ ശേഷമാണ്‌ അറസ്റ്റ്‌.

ഇരു പ്രതികൾക്കുമെതിരെ വധശ്രമവും, കൊലപാതക കുറ്റവും ചുമത്തിയിട്ടുണ്ട്‌. കച്ചവടവുമായി ബന്ധപ്പെട്ട തർക്കങ്ങളും കുടുംബപരമായ തർക്കങ്ങളും കൊലപാതകത്തിൽ കലാശിച്ചതായാണ്‌ പൊലീസ് പറയുന്നത്‌. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തും, കൊലപാതകത്തിന്‌ പിന്നിൽ ആസൂത്രിത ഗൂഢാലോചയുണ്ടെന്നാണ്‌ പൊലീസ് പറയുന്നത്‌. കൂടുതൽ പ്രതികൾ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കുമെന്നും കൽപ്പറ്റ ഡിവൈഎസ്‌പി പറഞ്ഞു.

ഓരോ പ്രതികൾക്കുമെതിരെ വധശ്രമവും, കൊലപാതക കുറ്റവും ചുമത്തിയിട്ടുണ്ട്‌. കച്ചവടവുമായി ബന്ധപ്പെട്ട തർക്കങ്ങളും കുടുംബപരമായ തർക്കങ്ങളും കൊലപാതകത്തിൽ കലാശിച്ചതായാണ്‌ പൊലീസ് പറയുന്നത്‌. വൈത്തിരി സിഐ എ വിശ്വഭരനായിരുന്നു അന്വേഷണ ചുമതല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News