പാലക്കാട് സംഘർഷത്തിനിടെ ഓട്ടോറിക്ഷ ഡ്രൈവർ കുഴഞ്ഞ് വീണ് മരിച്ചു

പാലക്കാട് തച്ചമ്പാറ പൊന്നംകോടിൽ സംഘർഷത്തിനിടെ ഓട്ടോറിക്ഷ ഡ്രൈവർ കുഴഞ്ഞ് വീണ് മരിച്ചു. പൊന്നംകോട് സ്വദേശി അബ്ദുൾ ലത്തീഫാണ് (59) മരിച്ചത്. വാക്കുതർക്കത്തിനിടെ പൊന്നംകോട് സ്വദേശിയായ യുവാവ് അബ്ദുൾ ലത്തീഫിനെ മർദിക്കുകയായിരുന്നു. നാട്ടുകാർ ഇടപെട്ട് ഇരുവരെയും പിന്തിരിപ്പിച്ചെങ്കിലും അബ്ദുൾ ലത്തീഫ് കുഴഞ്ഞ് വീഴുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അബ്ദുൾ ലത്തീഫിന്റെ ജീവൻ രക്ഷിക്കാനായില്ല. മരണകാരണം പോസ്റ്റുമോർട്ടം കഴിഞ്ഞാൽ മാത്രമേ വ്യക്തമാകൂ എന്ന് കല്ലടിക്കോട് പൊലീസ് അറിയിച്ചു.

also read; തലസ്ഥാനം കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് മാറ്റണം; ഹൈബി ഈഡനെ വിമർശിച്ച് ആർഎസ്പി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News