കഴിഞ്ഞദിവസം ഒരു ഓട്ടോറിക്ഷ ഡ്രൈവര്‍ തന്റെ ഓട്ടോയില്‍ കയറ്റിയത് 14 യാത്രക്കാരെയാണ്. ഡ്രൈവര്‍ ഉള്‍പ്പെടെ 15 പേരായിരുന്നു ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്നത്. ഉത്തര്‍പ്രദേശിലെ കനൗജില്‍ നിന്നാണ് അപകടകരമായ ഈ യാത്ര.
ഡ്രൈവറുടെ സീറ്റില്‍ ഡ്രൈവറെ കൂടാതെ മൂന്നു യാത്രക്കാരും പിന്‍ഭാഗത്ത് 11 യാത്രക്കാരുമായിരുന്നു ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്നത്. ഈ അപകടകരമായ യാത്രയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടെങ്കിലും പിന്നീട് വീഡിയോ നീക്കം ചെയ്തു.
Also Read : http://നിജ്ജാർ വധം നരേന്ദ്ര മോദിക്ക് അറിയാമായിരുന്നെന്ന് കനേഡിയൻ പത്രം; റിപ്പോർട്ട് തള്ളി കേന്ദ്ര സർക്കാർ
ഉത്തര്‍പ്രദേശിലെ സദര്‍ ഏരിയയിലെ പാല്‍ ക്രോസിംഗിന് സമീപമുള്ള തിര്‍വ റോഡിലാണ് സംഭവം. പാല്‍ ചൗക്കിന് സമീപം ട്രാഫിക് ഇന്‍ ചാര്‍ജ് അഫാഖ് ഖാന്‍ നടത്തിയ പതിവ് ട്രാഫിക് പരിശോധനയിലാണ് സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും ലംഘിച്ചുള്ള യാത്ര പിടിക്കപ്പെട്ടത്.
പിന്‍സീറ്റില്‍ മൂന്ന് യാത്രക്കാര്‍ക്കും മുന്‍പില്‍ ഒരു ഡ്രൈവര്‍ക്കും കയറാവുന്ന തരത്തിലാണ് സ്റ്റാന്‍ഡേര്‍ഡ് ഓട്ടോറിക്ഷകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
തനിക്കെതിരെ നടപടി എടുക്കരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഓട്ടോറിക്ഷ ഡ്രൈവര്‍ പോലീസിനോട് ക്ഷമാപണം നടത്തി. വാഹനം ഓടിക്കുന്നതിനുള്ള ലൈസന്‍സും ഇയാളുടെ കൈവശം ഉണ്ടായിരുന്നില്ല. മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡ്രൈവര്‍ക്കെതിരെ നടപടിയെടുക്കുകയും 6500 രൂപ പിഴ ചുമത്തുകയും ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here