മാന്നാറിലെ കൊലപാതകം; ആലുവയിലെ വിവിധ ഇടങ്ങളിൽ യാത്ര ചെയ്തു, ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ

മാന്നാറിലെ കലയുടെ കൊലപാതകത്തിൽ ഓട്ടോ ഡ്രൈവർ പൊലീസ് കസ്റ്റഡിയിൽ.ആലുവാ സ്വദേശിയായ ഓട്ടോ ഡ്രൈവർ ആണ് പിടിയിലായത്. കലയെയും അറിയാമെന്ന് ആലുവ സ്വദേശിയായ ഓട്ടോ ഡ്രൈവർ മനോജ് മാന്നാർ പൊലീസിനോട് സമ്മതിച്ചു.

also read:യുഎഇയിലെ മുതിർന്ന ഇന്ത്യൻ പ്രവാസി വ്യവസായി റാം ബുക്സാനി അന്തരിച്ചു

കലയും ആൺ സുഹൃത്തായ സൂരജും മനോജിനൊപ്പം ഓട്ടോയിൽ സഞ്ചരിച്ചിട്ടുണ്ട്. ആലുവയിൽ വിവിധ ഇടങ്ങളിൽ യാത്ര ചെയ്തതായും മൊഴി. ഇയാൾ കലക്കും സൂരജിനും താമസ സൗകര്യവും ഒരുക്കി നൽകിയിരുന്നു. ഓട്ടോ ഡ്രൈവർ മനോജ് ഇപ്പോഴും പൊലീസ് കസ്റ്റഡിയിൽ ആണ്.

also read: അസമിൽ പ്രളയക്കെടുതി അതിരൂക്ഷം; മരണം 66 ആയി

അതേസമയം 15 വർഷങ്ങൾക്ക് ശേഷം പുറത്തുവന്ന കൊലപാതക കേസിൽ തെളിവ് ശേഖരണമാണ് അന്വേഷണസംഘം ഇപ്പോൾ നേരിടുന്ന പ്രധാന വെല്ലുവിളി. കേസിന്റെ ആദ്യഘട്ടത്തിൽ കണ്ടെത്തിയ കാര്യങ്ങൾക്കപ്പുറത്ത് പുതിയതായ ഒരു തെളിവും കണ്ടെത്താൻ അന്വേഷണ സംഘത്തിനാകുന്നില്ല. കസ്റ്റഡി കാലയളവിൽ മൂന്ന് പ്രതികളെയും മൂന്ന് പോലീസ് സ്റ്റേഷനുകളിലായാണ് കൂടുതൽ സമയം ചോദ്യം ചെയ്തത്. എന്നാൽ കൊലപാതകം എങ്ങനെ നടത്തി, എവിടെ മൃതദേഹം മറവ് ചെയ്തു, എന്നതടക്കമുള്ള പ്രതികളുടെ മൊഴികളിലെ വൈരുദ്ധ്യം പൊലീസിനെ വലയ്ക്കുകയാണ്.

ആറ് ദിവസം പ്രതികളെ കസ്റ്റഡിയിൽ ലഭിച്ചിട്ടും പോലീസിന് തെളിവെടുപ്പ് അടക്കമുള്ള ഘട്ടങ്ങളിലേക്ക് കടക്കാനായില്ല. പുതിയ നിയമത്തിന്റെ സാധ്യത ഉപയോഗിച്ച് എത്രയും വേഗം ഒന്നാം പ്രതിയും കൊലപാതകത്തിന്റെ സൂത്രധാരനുമായ അനിൽകുമാറിനെ നാട്ടിലെത്തിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. ഇതിനായി പ്രതിയുടെ അറസ്റ്റ് വാറണ്ട് വിവരങ്ങൾ ഇന്റർ പോളിന്റെ നോഡൽ ഏജൻസിയായ സിബിഐക്ക് കൈമാറിയിട്ടുണ്ട്.

ഒന്നാം പ്രതി അനിൽകുമാറിനെയും മറ്റുള്ള പ്രതികളെയും ഒന്നിച്ച് ചോദ്യം ചെയ്താൽ മാത്രമേ കേസിലെ മറ്റു നിഗൂഢതകളുടെ ചുരുളഴിയുകയുള്ളൂ. കസ്റ്റഡി കാലാവധി പൂർത്തിയാകുന്ന ഇന്ന് അന്വേഷണസംഘം വീണ്ടും കസ്റ്റഡി അപേക്ഷ കോടതിയിൽ നൽകിയെക്കും. അതേസമയം പ്രതിഭാഗത്തിന്റെ ജാമ്യ അപേക്ഷയും ചെങ്ങന്നൂർ കോടതി ഇന്ന് പരിഗണിച്ചേക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News