മീറ്ററിടാന്‍ പറഞ്ഞതിഷ്ടപ്പെട്ടില്ല, വെഹിക്കിള്‍ ഇന്‍സ്പെക്ടറെ ഇറക്കിവിട്ട് ഓട്ടോ ഡ്രൈവര്‍; കിട്ടിയത് എട്ടിന്റെ പണി

മീറ്ററിടാന്‍ പറഞ്ഞതിഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറെ ഇറക്കിവിട്ട് ഓട്ടോ ഡ്രൈവര്‍. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് ഓട്ടം പോകാനായി ഓട്ടോ വിളിച്ചപ്പോഴായിരുന്നു സംഭവം.

മീറ്ററിടാന്‍ പറഞ്ഞതോടെ ഉടന്‍ യാത്രക്കാരനെ എയര്‍പോര്‍ട്ട് റോഡില്‍ ഇറക്കിവിടുകയായിരുന്നു. കൊല്ലം ആര്‍.ടി.ഒ. ഓഫീസില്‍ ജോലി ചെയ്യുന്ന അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറെയാണ് ഡ്രൈവര്‍ നടുറോഡില്‍ ഇറക്കിവിട്ടത്.

വിമാനത്താവളത്തില്‍നിന്ന് അത്താണി ഭാഗത്തേക്കാണ് ഓഫീസര്‍ ഓട്ടം വിളിച്ചത്. യാത്രക്കൂലിയായി 180 രൂപ ഡ്രൈവര്‍ ആവശ്യപ്പെട്ടെങ്കിലും അഞ്ച് കിലോ മീറ്ററില്‍ താഴെയുള്ള ഓട്ടമായതിനാല്‍ 180 കൂടുതലാണെന്നും 150 രൂപ വരെ തരാമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

വണ്ടി പുറപ്പെട്ടപ്പോള്‍ മീറ്ററിടാന്‍ ആവശ്യപ്പെട്ടിരുന്നു. യാത്രക്കാരന്‍ മീറ്റര്‍ നിരക്ക് പ്രകാരം തുക തരാമെന്നും അറിയിച്ചു. എന്നാല്‍ ഇതോടെ യൂണിഫോം പോലും ധരിക്കാത്ത ഡ്രൈവര്‍ വണ്ടിയില്‍നിന്ന് ഇറക്കിവിടുകയായിരുന്നു.

Also Read : ആരാധനാലയ നിയമത്തിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

പോകുന്ന സമയത്ത് ഓട്ടോയുടെ ചിത്രം മൊബൈലില്‍ പകര്‍ത്തിയ യാത്രക്കാരനോട് മോശമായി സംസാരിച്ചാണ് ഡ്രൈവര്‍ പോയത്. താനൊരു വെഹിക്കിള്‍ ഇന്‍സ്പെക്ടറാണെന്നു പറഞ്ഞ്, ഫോണില്‍ ഓട്ടോയുടെ ചിത്രം പകര്‍ത്തിയതോടെ ഓട്ടോ ഡ്രൈവര്‍ വീണ്ടും മോശമായി സംസാരിക്കുകയും ചെയ്തു.

പരാതിയെ തുടര്‍ന്ന് എറണാകുളം എന്‍ഫോഴ്സ്‌മെന്റ് ആര്‍.ടി. ഓഫീസിലെ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പി.ജി. നിഷാന്ത് ഓട്ടോ ഡ്രൈവറെ പിടികൂടി. മോട്ടോര്‍ വാഹന വകുപ്പ് പിഴയ്ക്കു പുറമെ ഡ്രൈവര്‍ നെടുമ്പാശ്ശേരി സ്വദേശി വി.സി. സുരേഷ് കുമാറിന്റെ ലൈസന്‍സും സസ്പെന്‍ഡ് ചെയ്തു.

മീറ്ററിടാത്തതു കൂടാതെ അമിത ചാര്‍ജ് വാങ്ങല്‍, യൂണിഫോം ധരിക്കാതിരിക്കല്‍, മോശം സംസാരം എന്നിവയ്ക്കെല്ലാം ചേര്‍ത്താണ് പിഴ ചുമത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News