‘ഇന്നത്തെ കളക്ഷൻ വയനാടിന്’; ഒറ്റ ദിവസം കൊണ്ട് ഓട്ടോ ഓടി കാൽ ലക്ഷം രൂപ സമാഹരിച്ച് കൂത്താട്ടുകുളം സ്വദേശി രാജു

CMDRF

വയനാട്ടില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കായി ഒരു ദിവസം കൊണ്ട് കൂത്താട്ടുകുളത്ത് ഓട്ടോ ഓടി നേടിയത് കാല്‍ലക്ഷം രൂപ. കൂത്താട്ടുകുളത്തെ ഓട്ടോ തൊഴിലാളിയായ രാജുവാണ് ഓട്ടോറിക്ഷയുടെ സാരഥി.

ഓട്ടോയുടെ പേരില്‍ അറിയപ്പെടുന്ന രാജു തന്റെ വണ്ടിയില്‍ കയറുന്നവരോട് ഇന്നത്തെ കൂലി വയനാടിനായി നല്‍കണമെന്ന അഭ്യര്‍ത്ഥന മുന്നോട്ടുവച്ചു. കൂലിയുടെ നാലും അഞ്ചുമിരട്ടി തുക നല്‍കി യാത്രക്കാര്‍ രാജുവിന്റെ ഉദ്യമത്തെ വിജയത്തിലെത്തിച്ചു.

Also Read :എന്തിന് കേരളത്തിനോട് മാത്രം ഇത്ര അവഗണന? വയനാട് ദുരന്തത്തിലും കേന്ദ്രം ഇരട്ടത്താപ്പ് തുടരുന്നു

24023 രൂപയാണ് ഒറ്റ ദിവസം കൊണ്ട് ലഭിച്ചത്. ഓടി കിട്ടിയ തുക മുഴുവന്‍ വയനാടിന്റെ പുനരധിവാസമുള്‍പ്പൈടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുമെന്ന് രാജു പറഞ്ഞു. 2018 ലെ പ്രളയ സമയത്തും കൊവിഡ് കാലത്ത് വാക്‌സിന്‍ ചലഞ്ചിലും ഇത്തരത്തില്‍ ഓടിക്കിട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് രാജു നല്‍കിയിരുന്നു.

തൊഴിലിനൊപ്പം 34 വര്‍ഷമായി അനൗണ്‍സ്‌മെന്റ് മേഖലയിലും സജീവമാണ് രാജു. തെരഞ്ഞെടുപ്പുകളില്‍ നിരവധി തവണ വി എസ് അച്ചുതാനന്ദന് വേണ്ടിയും, കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ മണ്ഡലത്തിലും അനൗണ്‍സ്‌മെന്റിലൂടെ സജീവ സാന്നിധ്യമായിരുന്നു സഖാവ് രാജു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News