യാത്രക്കാരിയോട് അമിത കൂലി ആവശ്യപ്പെട്ടു; ഓട്ടോഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്ത് ആര്‍ടിഒ

യാത്രക്കാരിയോട് അമിത കൂലി ആവശ്യപ്പെട്ടതിന് ഓട്ടോഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്ത് ആര്‍ടിഒ. ചേരാനെല്ലൂര്‍ സ്വദേശി സനുവിന്റെ ലൈസന്‍സാണ് സസ്‌പെന്‍ഡ് ചെയ്തത്. ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ക്ക് യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

കഴിഞ്ഞ ദിവസം ചേരാനെല്ലൂര്‍ പൊലീസ് സ്റ്റേഷന് സമീപത്തുനിന്നാണ് യുവതി ഇടപ്പള്ളി വട്ടക്കുന്നത്തേക്ക് ഓട്ടോ വിളിച്ചത്. ഓട്ടോ ഇറങ്ങിയ യുവതി ഡ്രൈവര്‍ക്ക് 100 രൂപ നല്‍കി. എന്നാല്‍ ഡ്രൈവർ അതനുവദിക്കാതെ 140 രൂപ ആവശ്യപ്പെടുകയായിരുന്നു. 140 തരാൻ കഴിയില്ലെന്നും 100 രൂപയാണ് സ്ഥിരമായി നൽകാറുള്ളതെന്നും യുവതി പറഞ്ഞു.

തുടര്‍ന്ന് മോശമായ രീതിയില്‍ സംസാരിച്ചതോടെ യുവതി ആര്‍ടിഒയ്ക്ക് പരാതി നല്‍കുകയായിരുന്നു. ആര്‍ടിഒയുടെ നിര്‍ദേശപ്രകാരം മോട്ടോര്‍ വെഹിക്കിള്‍ അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ കെഎസ് സനീഷ് ഓട്ടോ ഡ്രൈവറെ പിടികൂടി. തുടർന്ന് എറണാകുളം ആര്‍ടിഒ ജി അനന്തകൃഷ്ണന്‍ ഓട്ടോ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News