വാഹനത്തിന് സൈഡ് നൽകിയില്ല എന്ന് ആരോപണം; ഓട്ടോ ഡ്രൈവറായ പഞ്ചായത്ത് അംഗത്തിനും മകൾക്കും മർദ്ദനം

കോഴിക്കോട് തൂണേരി പഞ്ചായത്ത് അംഗവും സി പി എം കണങ്കൈ ഈസ്റ്റ് ബ്രാഞ്ച് അംഗവുമായ കാനന്തേരി കൃഷ്ണൻ (49) മകൾ അശ്വതി (22) എന്നിവർക്കാണ് മദ്ദനമേറ്റത്. തൂണേരി സൂപ്പർമാർക്കറ്റിന് സമീപത്ത് വെച്ച് കാർ യാത്രികനായ കുമ്മങ്കോട് സ്വദേശി റാഫിയാണ് മർദ്ദിച്ചത്. ഓട്ടോ ഡ്രൈവറായ കൃഷ്ണൻ ഭാര്യക്കും മകൾക്കുമൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. വാഹനത്തിന് കടന്ന് പോവാൻ സൈഡ് നൽകിയില്ല എന്നാരോപിച്ചാണ് മർദ്ദനം. റാഫിയെ നാദാപുരം പൊലീസ് കസ്റ്റഡിയിലെടുത്തു.

Also read:വയനാട് ദുരിതബാധിതരെ ചേര്‍ത്തണച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News