ഓട്ടോഡ്രൈവറുടെ സത്യസന്ധത കാരണം അഞ്ചല്‍ സ്വദേശിക്ക് നഷ്ടപ്പെട്ട പണവും രേഖകളുമടങ്ങിയ പഴ്‌സ് തിരികെ കിട്ടി. ചികിത്സക്കായി ഓമല്ലൂരെത്തിയ അഞ്ചല്‍ ഏരൂര്‍ സ്വദേശിയായ മനോജിന്റെ പഴ്‌സ് ആണ് നഷ്ടപ്പെട്ടത്. കുടുംബസമേതമാണ് കാറില്‍ പ്രവാസിയായ മനോജ് വൈദ്യചികിത്സക്ക് ഓമല്ലൂരെത്തിയത്. തിരികെ പോകും വഴി വണ്ടിനിര്‍ത്തി കടയില്‍ കയറി സാധനം വാങ്ങിയശേഷം കാറില്‍ കയറി ഓടിച്ചുപോകുകയായിരുന്നു. ഇതിനിടെ പണം കൊടുക്കാനായി എടുത്ത പഴ്‌സ് എങ്ങനെയോ നഷ്ടപ്പെട്ടത് മനോജ് അറിഞ്ഞില്ല.
READ ALSO:തമിഴ്‌നാട് പൊലീസിനെ വലച്ച വാഹന മോഷ്ടാവിനെ കേരളാ പൊലീസ് പിടികൂടി
ഗള്‍ഫിലെ ലൈസന്‍സ് ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള രേഖകളടങ്ങിയ പഴ്‌സ് റോഡില്‍ കിടന്നത് ഓമല്ലൂര്‍ സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവര്‍ സുരേഷ് കുമാറിന്റെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് സുരേഷിന്റെ സുഹൃത്ത് പ്രക്കാനം ചിപ്പി ഹൗസില്‍ ജോസിനെയും കൂട്ടി പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെത്തി ഏല്‍പ്പിക്കുകയായിരുന്നു. പഴ്‌സ് പരിശോധിച്ച പൊലീസ് തുടര്‍ന്ന് ഉടമയെ കണ്ടെത്തി വിവരം ധരിപ്പിച്ചു. മനോജ് പത്തനംതിട്ട സ്റ്റേഷനിലെത്തി നഷ്ടമായ പഴ്‌സ് പൊലീസില്‍ നിന്നും ഏറ്റുവാങ്ങി. എസ് ഐ സജു എബ്രഹാം, സ്റ്റേഷന്‍ പി ആര്‍ ഓ എ എസ് ഐ അലക്‌സ് കുട്ടി, മറ്റ് പൊലീസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് കൈമാറിയത്.
READ ALSO:പാഠപുസ്‌തകങ്ങളില്‍ നിന്ന് ‘ഇന്ത്യ’ മാറ്റരുത്; പ്രധാനമന്ത്രിക്ക് കത്തയച്ച് മന്ത്രി വി ശിവന്‍കുട്ടി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here