സാമ്പത്തിക തട്ടിപ്പിൽ ഓട്ടോ ഡ്രൈവർ ആത്മഹത്യ ചെയ്ത സംഭവം ; ബിജുകുമാറിന്റെ ഭാര്യ എസിപിക്ക് പരാതി നല്‍കി

തിരുവനന്തപുരത്ത് ചെമ്പഴന്തിയില്‍ അഗ്രിക്കള്‍ച്ചറല്‍ ഇംപ്രൂവ്മെന്റ് സഹകരണ സംഘത്തിലെ നിക്ഷേപകന്റെ ആത്മഹത്യയില്‍ ഭാര്യ എസിപിക്ക് പരാതി നല്‍കി. കോണ്‍ഗ്രസ് നേതാവും പ്രസിഡന്റുമായ ജയകുമാറിന്റെ മാനസിക പീഡനം കാരണമാണ് ഭര്‍ത്താവ് ആത്മഹത്യ ചെയ്തതെന്ന് പരാതിയില്‍ പറയുന്നു. അതേസമയം ജയകുമാറിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി കോണ്‍ഗ്രസ് ഡിസിസി അധ്യക്ഷന്‍ പാലോട് രവി അറിയിച്ചു.

Also Read; ‘സിങ്കപ്പൂരിൽ മാത്രമല്ല ഇങ്ങ് ദില്ലി എയർപോർട്ടിലുമുണ്ട് വെള്ളച്ചാട്ടം, ഞങ്ങടെ ‘നമോ’യുടെ ‘ലോകോത്തര ഇൻഫ്രാസ്ട്രെക്ചർ’, ഇതാണ് മോദി അൾട്രാ 3.0; ട്രോളി ഇന്ത്യക്കാർ

ആത്മഹത്യ ചെയ്ത ബിജുകുമാറിന് ചെമ്പഴന്തി അഗ്രിക്കള്‍ച്ചറല്‍ ഇംപ്രൂവ്മെന്റ് സഹകരണ സംഘത്തില്‍ 10 ലക്ഷത്തിന്റെ ചിട്ടി ഉണ്ടായിരുന്നു. ഈ ചിട്ടിയില്‍ മുടക്കം വരുത്തിയിട്ടില്ല. കൂടാതെ നാലുലക്ഷം രൂപയുടെ വായ്പയും എടുത്തിരുന്നു. ഇതിനിടയില്‍ സ്വര്‍ണ്ണം പണയപ്പെടുത്തിയ രണ്ടരലക്ഷം രൂപ ബാങ്ക് പ്രസിഡന്റായ ജയകുമാര്‍ കൈക്കലാക്കിയെന്നും ഇത് ചോദിപ്പോള്‍ തന്റെ ഭര്‍ത്താവിനെ പരസ്യമായി അവഹേളിച്ചെന്നുമാണ് ഭാര്യ എസിപിക്ക് നല്‍കിയ പരാതി. ഇതില്‍ മനംനൊന്താണ് ബിജുകുമാര്‍ ആത്മഹത്യചെയ്തതെന്നും ഭാര്യയുടെ പരാതിയില്‍ പറയുന്നു. അതേസമയം നിരവധി നിക്ഷേപകരും സമാന പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.

Also Read; ‘കോടതി ക്ഷേത്രവും ജഡ്ജിമാർ ദൈവങ്ങളുമല്ല’, ആളുകളുടെ ഇത്തരം ആരാധനകൾ അപകടകരം; ഭരണഘടനയാണ് പ്രധാനമെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

എന്നാല്‍ നിക്ഷേപകന്റെ മരണവും പ്രതിഷേധവും ഉയര്‍ന്നിട്ടും ബാങ്കിന്റെ ഔദ്യേഗിക പ്രതികരണം ഇതുവരെ വന്നിട്ടില്ല. അതേസമയം ജയകുമാറിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി കോണ്‍ഗ്രസ് ഡിസിസി അധ്യക്ഷന്‍ പാലോട് രവി അറിയിച്ചു. ജയകുമാറിനെ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത് തലയൂരാനാണ് കോണ്‍ഗ്രസ് ശ്രമമെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News