കാസർഗോഡ് ഓട്ടോ ഡ്രൈവർ ആത്മഹത്യ ചെയ്ത സംഭവത്തിൽ എസ് ഐക്ക് സസ്പെൻഷൻ. ജില്ലാ പോലീസ് മേധാവി ഡി ശില്പയുടേതാണ് നടപടി. പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പി അനൂപിനെ സസ്പെൻഡ് ചെയ്തത്.
Also Read: ഇന്റലിജൻസ് മേധാവിയായി എഡിജിപി പി വിജയൻ ചുമതലയേറ്റു
പൊലീസ് കസ്റ്റഡിയിൽ എടുത്ത ഓട്ടോറിക്ഷ വിട്ടു കൊടുക്കാൻ കാലതാമസം വരുത്തിയതിൽ വിഷമിച്ചാണ് ഓട്ടോറിക്ഷാ ഡ്രൈവർ ആത്മഹത്യ ചെയ്തത്. അഡീഷണൽ പൊലീസ് സൂപ്രണ്ട് പി ബാലകൃഷ്ണൻ നായർ നടത്തിയ അന്വേഷണത്തെ തുടർന്നാണ് നടപടി സ്വീകരിച്ചത്.
Also Read: മുന്‍ വൈരാഗ്യം; പാലക്കാട് സ്വകാര്യ ബസില്‍ സ്ത്രീയെ വെട്ടിപരിക്കേല്‍പ്പിച്ചു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here