ഈ വർഷത്തെ ആദ്യപാദ കണക്കുകൾ പ്രകാരം ചൈന ആഗോള വാഹന കയറ്റുമതിയിൽ ഒന്നാമത് എത്തി. വൈദ്യുതി വാഹനങ്ങളുടെ വില്പന കൂടിയതാണ് ചൈനയ്ക്കു സഹായകരം ആയത്. കഴിഞ്ഞ വർഷം ജർമ്മനിയെ പിന്തള്ളി രണ്ടാം സ്ഥാനത്തേക്ക് വന്ന ചൈന, ഈ വർഷം തുടക്കത്തിൽ തന്നെ തങ്ങളുടെ കയറ്റുമതിയിൽ 58 ശതമാനത്തോളം വർധന നേടി. ഈ വർധനവ് ആണ് ഒന്നാം സ്ഥാനത്തു നിലനിന്ന ജപ്പാനെ പിന്തള്ളി ചൈനയെ ഈ നേട്ടത്തിൽ എത്തിച്ചത്.
ചൈനീസ് അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ മാനുഫാക്ചർസ് ഇ റിപ്പോർട്ട് പ്രകാരം ചൈന ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ 10.7 ലക്ഷത്തോളം വാഹങ്ങളാണ് കയറ്റുമതി ചെയ്തത്. ജപ്പാൻ ഈ കാലയളവിൽ 9.5 ലക്ഷത്തോളം വാഹങ്ങൾ ആണ് കയറ്റുമതി ചെയ്തു. റഷ്യൻ വാഹന വിപണിയിൽ ജപ്പാൻ പിന്മാറിയത് ചൈനക്ക് ഏറെ നേട്ടമായി.
വൈദ്യുതി വാഹനങ്ങളുടെ കയറ്റുമതി കൂടിയതാണ് ചൈനക്ക് സഹായകരം ആയത്. ഇലക്ട്രിക്ക് വാഹന നിർമാണത്തിന് ചൈനീസ് സർക്കാർ നൽകുന്ന പിന്തുണയും ഈ നേട്ടത്തിന് സഹായകരം ആയി. ചൈനയുടെ വാഹന കയറ്റുമതിയുടെ 40 ശതമാനവും ഇലക്ട്രിക്ക് വാഹനങ്ങളായി മാറുകയാണുണ്ടായത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here