വില്‍പ്പന നിരക്കില്‍ വന്‍ വർധനവ് : ടിവിഎസിന്റെ ജനപ്രീതി ഉയരുന്നു

ടിവിഎസ് മോട്ടോര്‍ കമ്പനി 2023 നവംബറിലെ വില്‍പ്പന കണക്കുകള്‍ പ്രഖ്യാപിച്ചു. 364,231 യൂണിറ്റുകളുടെ പ്രതിമാസ വില്‍പ്പന ടിവിഎസ് മോട്ടോര്‍ കമ്പനി 2023 നവംബറില്‍ രേഖപ്പെടുത്തി. ഇതനുസരിച്ച് 2022 നവംബറിലെ 277,123 യൂണിറ്റുകളില്‍ നിന്ന് 31 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. ആഭ്യന്തര ഇരുചക്രവാഹനങ്ങള്‍ 50 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 2022 നവംബറിലെ വില്‍പ്പന 191,730 യൂണിറ്റില്‍ നിന്ന് 2023 നവംബറില്‍ 287,017 യൂണിറ്റായി വര്‍ധിച്ചു. മോട്ടോര്‍സൈക്കിളുകള്‍ 19 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 2022 നവംബറിലെ 145,006 യൂണിറ്റുകളില്‍ നിന്ന് 2023 നവംബറില്‍ 6172 യൂണിറ്റുകളുടെ വില്‍പ്പന വര്‍ദ്ധിച്ചു.

ALSO READ3 ദിവസത്തെ പര്യടനത്തിന് ശേഷം നവകേരള സദസിന് പാലക്കാട് ജില്ലയിൽ സമാപനം; സദസ് നാളെ മുതൽ തൃശൂർ ജില്ലയിൽ തുടക്കം

അതേസമയം സ്‌കൂട്ടറുകള്‍ 62 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി, 2022 നവംബറിലെ വില്‍പ്പന 83,679 യൂണിറ്റില്‍ നിന്ന് 2023 നവംബറില്‍ 135,749 യൂണിറ്റായി ഉയര്‍ന്നു. 2022 നവംബറിലെ 10,056 യൂണിറ്റുകളുടെ വില്‍പ്പനയില്‍ നിന്ന് 2023 നവംബറില്‍ കമ്പനി അതിന്റെ ഓള്‍-ഇലക്ട്രിക് ടിവിഎസ് ഐക്യൂബ്, ടിവിഎസ് ത സ്‌കൂട്ടറുകള്‍ 16,782 യൂണിറ്റുകള്‍ വിറ്റു. ടിവിഎസ് ഐക്യൂബിന്റെ ബുക്കിംഗ് പൈപ്പ്ലൈന്‍ ആരോഗ്യകരമായി തുടരുകയാണ്.

ALSO READകോഴിക്കോട് ജില്ലാ കേരളോത്സവം സമാപിച്ചു; ചേളന്നൂർ ഓവറോൾ ചാമ്പ്യന്മാർ

നിര്‍മ്മാതാവിന്റെ മൊത്തം കയറ്റുമതി 2022 നവംബറില്‍ രജിസ്റ്റര്‍ ചെയ്ത 84,134 യൂണിറ്റുകളില്‍ നിന്ന് 2023 നവംബറില്‍ 75,203 യൂണിറ്റ് വില്‍പ്പന രേഖപ്പെടുത്തി. ഇരുചക്രവാഹന കയറ്റുമതി 2023 നവംബറില്‍ 65,086 യൂണിറ്റ് വില്‍പ്പന രേഖപ്പെടുത്തി. .ത്രീ വീലര്‍ സെഗ്മെന്റില്‍, 2022 നവംബറിലെ 13,481 യൂണിറ്റുകളില്‍ നിന്ന് 2023 നവംബറില്‍ 12,128 യൂണിറ്റുകളുടെ വില്‍പ്പനയാണ് കമ്പനി രേഖപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News