ടോക്കിയോയില്‍ പ്രദര്‍ശിപ്പിച്ച പുതിയ സ്വിഫ്റ്റിന്റെ എന്‍ജിന്‍ വിവരങ്ങള്‍ പുറത്ത്. പെട്രോള്‍, പെട്രോള്‍ മൈല്‍ഡ് ഹൈബ്രിഡ് ഓപ്ഷനുകളില്‍ ഇസഡ്12 ഇ എന്ന പുതിയ എന്‍ജിന്‍ ലഭിക്കും. ടോക്കിയോ മോട്ടോര്‍ഷോയില്‍ പ്രദര്‍ശിപ്പിച്ച ഇസഡ് സീരീസില്‍ പെട്ട ഈ എന്‍ജിന്റെ വിവരങ്ങളാണ് പുറത്തുവന്നത്. അടുത്ത വര്‍ഷം പകുതിയില്‍ ഇന്ത്യയിലെത്തുന്ന സ്വിഫ്റ്റിനും ഈ എന്‍ജിന്‍ തന്നെയാകും എത്തുക.
നിലവിലെ 1.2 ലീറ്റര്‍ മൈല്‍ഡ് ഹൈബ്രിഡ് എന്‍ജിനെക്കാള്‍ 3 ബിഎച്ച്പി കരുത്തും 60 എന്‍എം ടോര്‍ക്കും അധികമുണ്ട് പുതിയ എന്‍ജിന്. ജാപ്പനീസ് വിപണിയ്ക്കുള്ള സ്വിഫ്റ്റിലെ 1197 സിസി പെട്രോള്‍ എന്‍ജിന് 82 ബിഎച്ച്പി കരുത്തും 108 എന്‍എം ടോര്‍ക്കുമുണ്ട്. മൈല്‍ഡ് ഹൈബ്രിഡ് ടെക്‌നോളജിയുള്ള എന്‍ജിന് 24.5 കിലോമീറ്ററും സാദാ എന്‍ജിന് 23.4 കിലോമീറ്ററുമാണ് ഇന്ധനക്ഷമത.
ALSO READജിഎസ്‌ടി വെട്ടിപ്പ് നടത്തിയ വ്യവസായി അറസ്റ്റിൽ
ഇന്ത്യന്‍ വിപണിയിലേക്ക് ഈ എന്‍ജിന്‍ തന്നെയായിരിക്കും എത്തുകയെങ്കിലും കരുത്തിന്റെയും ടോര്‍ക്കിന്റെയും കൂടുതല്‍ വിവരങ്ങള്‍ പുറത്തിവിട്ടിട്ടില്ല. ജാപ്പനീസ് വിപണിയില്‍ സിവിടി ഗിയര്‍ബോക്‌സ് വാഹനം പുറത്തിറങ്ങുമെങ്കിലും ഇന്ത്യയില്‍ 5 സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സുകളില്‍ മാത്രമായിരിക്കും ലഭിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here